ഈ ഭക്ഷണ സാധനങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കല്ലേ… പണികിട്ടും
ഈ ഭക്ഷണ സാധനങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കല്ലേ
മിച്ചംവന്ന ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചോ അല്ലാതെയോ വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്. കാര്യം നല്ലത് തന്നെ വിദേശത്ത് ഉള്‍പ്പടെ ഈ രീതി തുടര്‍ന്നുപോരുന്നുമുണ്ട്. പക്ഷേ ഇത്തരത്തില്‍ എല്ലാ ഭക്ഷണങ്ങളും ചൂടാക്കി കഴിക്കാന്‍ പറ്റില്ല.
മുട്ട
മുട്ടയാണ് ഇതില്‍ പ്രധാനം. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
ചിക്കനും ബീഫും
പഴയ ചിക്കനും ബീഫുമൊക്കെ വീണ്ടും ചൂടാക്കി ക!ഴിച്ചാല്‍ രുചി കൂടും. പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു സ്ഥിരമായി ക!ഴിക്കുന്നത് അപകടമാണ്.ഇത് പെട്ടന്ന് രോഗമുണ്ടാക്കില്ലെങ്കിലും നിങ്ങളെ ദീര്‍ഘകാലത്തേക്ക് മാറാ രോഗിയാക്കാന്‍ ഇത് മതിയാകും.
ചീര
വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും.
കൂണ്‍
ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കുകയും ചെയ്യരുത്. വീണ്ടും ചൂടാക്കുമ്പോള്‍ കുമിള്‍ വിഷമായി മാറും.
എണ്ണ
എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഇത് ക്യാന്‍സറിന് കാരണമാകും.
ബീറ്റ് റൂട്ട്
ചീരയുടേത് പോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.
ഉരുളക്കിഴങ്ങ്
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്മാവില്‍ ഏറെനാള്‍ വെക്കുന്നതും രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ ചെയ്യരുത്.
കാപ്പി
കാപ്പി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയ്ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താല്‍ തണുത്ത പടി മാത്രം കഴിയ്ക്കുക.
കൊഴുപ്പ് ഇല്ലാത്ത പാല്‍
കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."