HOME
DETAILS
MAL
സാങ്കേതിക തകരാർ; തിരുച്ചിറപ്പള്ളി -ഷാർജ എയർ ഇന്ത്യ അടിയന്തിരമായി നിലത്തിറക്കി, തിരുവനന്തപുരം- ബഹറൈൻ ടേക്ക് ഓഫ് ചെയ്തില്ല
backup
July 31 2023 | 07:07 AM
സാങ്കേതിക തകരാർ; തിരുച്ചിറപ്പള്ളി -ഷാർജ എയർ ഇന്ത്യ അടിയന്തിരമായി നിലത്തിറക്കി, തിരുവനന്തപുരം- ബഹറൈൻ ടേക്ക് ഓഫ് ചെയ്തില്ല
തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. തിരുച്ചിറപ്പള്ളി ഷാർജ എ.എക്‌സ്.ബി 613 വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ലാൻഡിങ്ങിന് തീരുമാനിച്ചത്. വിമാനം നിലത്തിറക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു.
തിരുവനന്തപുരം- ബഹറൈന്‍ വിമനാത്തിനും സാങ്കേതിക തകരാര്‍. വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാന്‍ സാധിച്ചില്ല. റണ്‍വേയില്‍ വെച്ചു തന്നെ തകരാര്‍ ശ്രദ്ധയില്‍ പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."