മഹീന്ദ്ര ഥാര്‍ പുത്തന്‍ മോഡലുമായി എത്തുന്നു;പ്രദര്‍ശനം ആഗസ്റ്റ് 15ന്
എസ്.യു.വി മോഡലുകള്‍ പുറത്തിറങ്ങുന്നതില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും വിദഗ്ധര്‍ എന്നറിയപ്പെടുന്ന ബ്രാന്‍ഡാണ് മഹീന്ദ്ര. വ്യത്യസ്ഥമായ നിരവധി കാറ്റഗറികളില്‍ മികച്ച എസ്.യു.വികള്‍ പുറത്തിറക്കിയ മഹീന്ദ്ര, ഥാര്‍ എസ്.യു.വിയുടെ ഇലക്ട്രിക്ക് മോഡലിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്.ആഗസ്റ്റ് 15ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന മഹീന്ദ്രയുടെ ആഗോളതലത്തിലുളള ഇവന്റിലായിരിക്കും കമ്പനി പ്രസ്തുത കണ്‍സെപ്റ്റ് പുറത്തിറക്കുക. ഇതിനൊപ്പം നിരവധി പുതിയ മോഡലുകളും മഹീന്ദ്ര അവതരിപ്പിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
മഹീന്ദ്ര ഥാര്‍ ഇവിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. വരാനിരിക്കുന്ന ഥാര്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പരമ്പരാഗത രീതിയിലുള്ള ലാഡര്‍ ഫ്രെയിമാണോ അതോ ആധുനികമായ മോണോകോക്ക് ഷാസിയാണോ ഉപയോഗിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല. എന്തായാലും ഇലക്ട്രിക് വാഹന വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ മഹീന്ദ്ര ശ്രമിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഥാര്‍ ഇലക്ട്രിക് കണ്‍സെപ്റ്റ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന്റെ മുന്നോടിയായിരിക്കും ഈ കണ്‍സെപ്റ്റ് വാഹനം.
"Mahindra Thar to get the EV dose"
— MotorOctane (@MotorOctane) August 1, 2023
Mahindra could showcase the Thar Electric Concept on 15th August
Would you buy a electric 4x4 SUV?
Source - Autocar India pic.twitter.com/8Ml0k7Dq8N
Content Highlights: mahindra unviel thar electric suv concept on august 15
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."