ഈ ആപ്പ് ഫോണിലുണ്ടെങ്കില്‍ ഹാക്കര്‍മാര്‍ക്ക് വാട്‌സാപ്പ് ചോര്‍ത്താം
ഇന്റര്‍നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടേയും ഉപഭോഗത്തില്‍ ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കുറഞ്ഞ ഡേറ്റ പാക്കുകളും, വില കുറഞ്ഞ ഡിവൈസുകളുടെ ലഭ്യതയും രാജ്യത്തെ വലിയൊരു വിഭാഗം ജനത്തേയും ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക് എത്തിച്ചിട്ടുണ്ട്.എന്നാല്‍ ഇത്തരത്തില്‍ സൈബര്‍ലോകത്ത് ഇടപെടുന്ന ആളുകളുടെ എണ്ണം ഉയരുന്നതിനനുസരിച്ച് അതിനെ ചുറ്റിപറ്റി രംഗത്ത് വരുന്ന തട്ടിപ്പുകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.
വാട്‌സാപ്പിലെ ഡാറ്റാ ചോര്‍ത്താന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന ആപ്പായ 'സേഫ് ചാറ്റ്' എന്ന ആപ്പിനെ സൂക്ഷിക്കണമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഈ ചാറ്റിങ് ആപ്പ് ഉപയോഗിച്ച് വലിയ തരത്തില്‍ ഉപഭോക്താക്കളുടെ ഡേറ്റകള്‍ ഹാക്കര്‍മാരുടെ കൈവശം എത്തിച്ചേരുന്നുണ്ട്.
സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈഫിര്‍മയിലെ ഗവേഷകരാണ് ദക്ഷിണേഷ്യന്‍ മേഖലയിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള നൂതന ആന്‍ഡ്രോയിഡ് മാല്‍വെയര്‍ കണ്ടെത്തിയത്. 'സേഫ് ചാറ്റ്' ആപിന്റെ വ്യാജ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് ചാറ്റില്‍ നിന്നു ഡാറ്റ മോഷ്ടിക്കുന്ന ഈ ആക്രമണത്തിന് പിന്നില്‍ APT Bahamut ആണെന്ന് സൈഫിര്‍മയുടെ പ്രാഥമിക സാങ്കേതിക വിശകലനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു, ആന്‍ഡ്രോയിഡ് സ്‌പൈവെയര്‍ Coverlm ന്റെ ഒരു വകഭേദമാണ് ഈ ആപെന്നാണ് സംശയിക്കുന്നത്. ഇത്തരം ക്ഷുദ്രവെയറുകള്‍ക്ക് ടെലിഗ്രാം,സിഗ്‌നല്‍,വാട്ട്‌സ്ആപ്പ്, വൈബര്‍, ഫേസ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയ ആപുകളില്‍ നിന്ന് ഡാറ്റ മോഷ്ടിക്കാന്‍ കഴിയും .
ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരെ ഒരു റജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ കൊണ്ടുപോകുന്നു. പ്രവേശനം ആക്‌സസ് ചെയ്യുന്നത് പോലെയുള്ള അനുമതികള്‍ നല്‍കാന്‍ ഉപയോക്താവിന് നിര്‍ദ്ദേശം നല്‍കുന്ന പോപ്അപ്പ് സന്ദേശങ്ങള്‍ അത് കാണിക്കും. കോണ്‍ടാക്റ്റ് ലിസ്റ്റ്, എസ്എംഎസ്, കോള്‍ ലോഗുകള്‍, സ്റ്റേറേജ്, കൃത്യമായ GPS ലൊക്കേഷന്‍ ഡാറ്റ. ആന്‍ഡ്രോയിഡിന്റെ ബാറ്ററി ഒപ്റ്റിമൈസേഷന്‍ തുടങ്ങിയവയിലേക്കുള്ള അനുമതി നല്‍കാന്‍ ആപ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിക്കും.
ഉപയോക്താവ് അനുമതികള്‍ അനുവദിച്ചുകഴിഞ്ഞാല്‍, ഹാക്കര്‍മാര്‍ക്ക് ഉപകരണത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം നേടാനാകും.അതിനാല്‍ തന്നെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ എപ്പോഴും ആപ്പ് സ്‌റ്റോര്‍, പ്ലെ സ്റ്റോര്‍ മുതലായ പ്ലാറ്റ്‌ഫോമുകളെ മാത്രം അതിനായി ഉപയോഗിക്കാം. അതിനൊപ്പം ആപ്പ് എന്തൊക്കെ പെര്‍മിഷനുകളാണ് ആവശ്യപ്പെടുന്നത് എന്ന് പരിശോധിക്കേണ്ടതാണ്.
Content Highlights:hackers using this android app to steal whatsapp data claim experts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."