വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി
പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ മൂന്ന് പേരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. പെരുമ്പാവൂര്‍ എം.എച്ച് കവലയില്‍ താമസിക്കുന്ന ചെന്താര വീട്ടില്‍ അജിസ് (36), കോട്ടപ്പുറം ആലങ്ങാട് മുട്ടുങ്ങല്‍ വീട്ടില്‍ സനൂപ് (26) കടുങ്ങല്ലൂര്‍ മുപ്പത്തടം വട്ടപ്പന പറമ്പില്‍ വീട്ടില്‍ റഹീസ് (20) എന്നിവരെയാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി തടിയന്റവിട നസീറുമായി അടുത്ത ബന്ധമുള്ള കണ്ണൂര്‍ സ്വദേശി അബദുള്‍ ഹാലിം ഉള്‍പ്പെടെയുള്ളവര്‍ പൊലിസ് കസ്റ്റഡിയിലുണ്ട്. തീവ്രവാദവുമായി കേസിനുബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതികളുടെ അറസ്റ്റ് വൈകാന്‍ കാരണം. ഇവരെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നുണ്ട്.
സംഭവം ആസൂത്രണം ചെയ്ത മൂന്നു പേരുടെ അറസ്റ്റ് മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാം പ്രതിയായ അജിംസിന്റെ വീട്ടില്‍ ഇന്നലെ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒരു തോക്ക്, വടിവാള്‍, രണ്ട് കത്തി, രണ്ട് സിം കാര്‍ഡ്, 13 മുദ്രപത്രങ്ങള്‍ കണ്ടെടുത്തിരുന്നു.. ഗൂഡാലോചന, യൂണിഫോം ധരിക്കല്‍, അള്‍മാറാട്ടം, കൂട്ടായ കവര്‍ച്ച എന്നീ കേസുകളാണ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.
കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് കവര്‍ച്ചാ സംഘത്തിലെ പ്രതികള്‍.
മറ്റു് പ്രതികളെ ചോദ്യം ചെയ്യലിനുശേഷം മാത്രമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.കവര്‍ച്ച നടത്തിയ തൊണ്ടി സാധനങ്ങള്‍ ഇതുവരെ കണ്ടെടുക്കാന്‍ കഴിയാത്തതാണ് മറ്റ് പ്രതികളുടെ അറസ്റ്റ് വൈകാന്‍ കാരണമാകുന്നത്.
പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പറയുന്നുണ്ടെങ്കിലും പ്രതികളെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ചോദ്യം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."