അവിശ്വാസ പ്രമേയ ചര്‍ച്ച: ബിജെ.പിക്ക് ആറു മണിക്കൂര്‍ 41 മിനുട്ട്, കോണ്‍ഗ്രസിന് 1.16 മണിക്കൂര്‍; രാഹുല്‍ തുടക്കമിടും
അവിശ്വാസ പ്രമേയ ചര്‍ച്ച: ബിജെ.പിക്ക് ആറു മണിക്കൂര്‍ 41 മിനുട്ട്, കോണ്‍ഗ്രസിന് 1.16 മണിക്കൂര്‍; രാഹുല്‍ തുടക്കമിടും
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ചെയ്യും. 12 മണിക്കൂറാണ് ചര്‍ച്ചയുണ്ടാവുക. ചര്‍ച്ചയില്‍ ആദ്യം രാഹുല്‍ ഗാന്ധി സംസാരിക്കും.
ആറ് മണിക്കൂര്‍ 41 മിനിറ്റ് ബി.ജെ.പിക്കും ഒരു മണിക്കൂര്‍ 16 മിനിറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ലഭിക്കും. അമിത് ഷാ, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു തുടങ്ങി അഞ്ച് മന്ത്രിമാര്‍ ചര്‍ച്ചയില്‍ സംസാരിക്കും. രണ്ട് മണിക്കൂര്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ശിവസേന, ജെ.ഡി.യു, ബി.ജെ.ഡി, ബി.എസ്.പി, ബി.ആര്‍.എസ്, എല്‍.ജെ.പി പാര്‍ട്ടികള്‍ക്കും ഒരു മണിക്കൂര്‍ 10 മിനിറ്റ് സ്വതന്ത്ര അംഗങ്ങള്‍ക്കും ചെറു പാര്‍ട്ടികള്‍ക്കും ലഭിക്കും.
മേയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 170ല്‍ അധികം മനുഷ്യര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മനുഷ്യര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍, പ്രധാനമന്ത്രിയുടെ ശ്രദ്ധ കൂടുതലായി ലഭിക്കേണ്ട മറ്റൊരു വിഷയവുമില്ലെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. ലോക്‌സഭയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പൂര്‍ കലാപത്തില്‍ രണ്ടുദിവസങ്ങളായി നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണു പ്രതിപക്ഷത്തിന്റെ നേട്ടം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലെത്തില്ല. വ്യാഴാഴ്ച പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കും. കഴിഞ്ഞ 26നാണ് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്. സ്പീക്കര്‍ ഓംബിര്‍ള ഇത് അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് 16 അംഗങ്ങളാണ് സംസാരിക്കാന്‍ നോട്ടിസ് നല്‍കിയിട്ടുള്ളത്. രാഹുലിന്റെ പ്രസംഗത്തിന് ശേഷം ബാക്കിയുള്ള സമയമാവും ഇവര്‍ സംസാരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."