400-ാം ഔട്‌ലെറ്റുമായി ലൈഫ് ഫാര്‍മസി
ദുബായ്: യുഎഇയില്‍ വളര്‍ന്ന് മുന്‍നിരയിലെത്തിയ ആരോഗ്യ പരിചരണ കമ്പനിയും ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയുമായ ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ്, നിര്‍ണായകമായ 400-ാമത് ഫാര്‍മസി ഔട്‌ലെറ്റ് പ്രഖ്യാപിച്ചു. ഹെല്‍ത് കെയര്‍ മേഖലയില്‍ നേതൃനിരയിലുള്ള അതിന്റെ സ്ഥാനം ആവര്ത്തിച്ചുറപ്പിക്കുന്നതാണി
മരുന്നുകള്‍, ചര്‍മ സംരക്ഷണം, സൗന്ദര്യം, ജീവിത ശൈലി, വെല്‍നസ്, സപ്‌ളിമെന്റുകള്‍, വിറ്റാമിനുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഏറ്റവും സമഗ്രമായ ശ്രേണി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഈ വിപുലീകരണം മേഖലയിലെ സുപ്രധാന സ്ഥാപനമാക്കി ലൈഫ് ഹെല്‍ത്ത് കെയറിനെ സ്ഥിരപ്പെടുത്തിയിരിക്കുന്നുവെ
സ്ഥാപിതമായത് മുതല്‍ തന്നെ ആളുകള്‍ അവശ്യ മെഡിക്കല്‍ സേവനങ്ങള്‍ നേടുന്ന രീതി പുനര്‍ നിര്‍വചിച്ച് ഹെല്‍ത് കെയര്‍ റീടെയിലിംഗില്‍ യുഎഇയിലെ പ്രമുഖ ഗ്രൂപ്പായി ലൈഫ് ഉയര്‍ന്നു വന്നു. നിര്‍ണായകമായ 400-ാമത് ഫാര്‍മസി ഔട്‌ലെറ്റിന്റെ തുടക്കത്തോടെ യുഎഇയിലെ ഏറ്റവും വലിയ ഫാര്‍മസി നെറ്റ്‌വര്‍ക്കായി ലൈഫ് ഫാര്‍മസികള്‍ അവയുടെ സ്ഥാനം നിലനിര്‍ത്തുന്നുവെന്നും ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ് എംഡിയും ചെയര്‍മാനുമായ അബ്ദുല്‍ നാസര്‍ പറഞ്ഞു.
ലൈഫ് ഫാര്‍മസിയുടെ അവിശ്വസനീയമായ ഈ നേട്ടം പ്രഖ്യാപിക്കാനാകുന്നതില്‍ തങ്ങള്‍ക്ക് ആഹ്‌ളാദമുണ്ടെന്ന് പറഞ്ഞ അബ്ദുല്‍ നാസര്‍, കഴിഞ്ഞ 27 വര്‍ഷമായി സമൂഹത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും താങ്ങാവുന്ന ചെലവില്‍ ആരോഗ്യ പരിചരണം എത്തിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആരോഗ്യ ക്ഷേമത്തിന് മുന്‍ഗണന നല്‍കാനും സൗഖ്യത്തിലേക്കുള്ള യാത്രയില്‍ പ്രചോദനം കണ്ടെത്താനുമുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ലൈഫ് ഹെല്‍ത് കെയര്‍ ഗ്രൂപ് ഡെപ്യൂട്ടി സിഇഒ ആദം അബ്ദുല്‍ നാസര്‍ പറഞ്ഞു.
ലൈഫ് ഹെല്‍ത് കെയര്‍ ഇതിനകം രണ്ടു ഫാര്‍മസി ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 2024 അവസാനത്തോടെ 100 ഫാര്‍മസികളും 15 ഫാര്‍മസി ഹൈപര്‍ മാര്‍ക്കറ്റുകളും തുറക്കാന്‍ പദ്ധതിയുണ്ട്. മിഡില്‍ ഈസ്റ്റിലുടനീളമുള്ള 170 പ്രശസ്ത അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വന്‍ പോര്‍ട്ട്‌ഫോളിയോ ലൈഫ് ഫാര്‍മസിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."