'ഫീസ് നല്‍കിയില്ലെങ്കില്‍ രോഗിയെ ചികിത്സിക്കണോ വേണ്ടയോ എന്നു ഡോക്ടമാര്‍ക്കു തീരുമാനിക്കാം' കേന്ദ്രത്തിന്റെ പുതിയ പെരുമാറ്റച്ചട്ടം ഇങ്ങനെ
'ഫീസ് നല്‍കിയില്ലെങ്കില്‍ രോഗിയെ ചികിത്സിക്കണോ വേണ്ടയോ എന്നു ഡോക്ടമാര്‍ക്കു തീരുമാനിക്കാം' കേന്ദ്രത്തിന്റെ പുതിയ പെരുമാറ്റച്ചട്ടം ഇങ്ങനെ
ന്യൂഡല്‍ഹി: ഫിസ് നല്‍കിയില്ലെങ്കില്‍ രോഗിയെ ചികിത്സിക്കണോ വേണ്ടയോ എന്നു ഡോക്ടമാര്‍ക്കു തീരുമാനിക്കാം. ഡോക്ടര്‍ക്കുള്ള കേന്ദ്രത്തിന്റെ പുതിയ പെരുമാറ്റച്ചട്ടത്തിലാണ് ഇങ്ങനെ പ്രതിപാദിക്കുന്നത്. അതേസമയം, അടിയന്തരസാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ രോഗിയെ ഉപേക്ഷിച്ചു കളയുന്ന സ്ഥിതിയുണ്ടാകരുതെന്നും ചട്ടം വ്യക്തമാക്കുന്നു.
രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെങ്കിലും പറഞ്ഞുറപ്പിച്ച ഫീസ് നല്‍കിയില്ലെങ്കില്‍ ചികിത്സ നിഷേധിക്കാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തൊഴില്‍ പെരുമാറ്റച്ചട്ടം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഇതു ബാധകമല്ല.
ചികിത്സയ്ക്കു പ്രതിഫലം ഡോക്ടർമാരുടെ അവകാശമാണ്. പരിശോധനയ്ക്കും ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സയ്ക്കും എത്ര പണം ചെലവാകുമെന്നു സ്വകാര്യ ഡോക്ടർമാർ രോഗിയെയും ബന്ധുക്കളെയും മുൻകൂർ അറിയിക്കണമെന്നും ഇതിൽ പറയുന്നു. അടിയന്തര ചികിത്സാസഹായം നൽകിയിരിക്കണമെന്നു നേരത്തെ തന്നെ ചട്ടമുണ്ടെങ്കിലും (2002ലേത്) പണം നൽകിയില്ലെങ്കിൽ തുടർചികിത്സ നിഷേധിക്കാമെന്നു വ്യക്തമായി പറയുന്ന വ്യവസ്ഥ ഇതാദ്യമാണ്.
മറ്റു പ്രധാന നിർദേശങ്ങൾ:
മരുന്നുകളുടെ ജനറിക് പേര് വ്യക്തയോടെ എഴുതണം. വിവേകത്തോടെ മാത്രമേ മരുന്നു കുറിക്കാവൂ.
തൊഴിൽ സംബന്ധിച്ചു പരസ്യമാകാം, നിയന്ത്രണമുണ്ട്.
കമ്മിഷൻ ഇടപാടുകൾ പറ്റില്ല. ഉൽപന്നങ്ങൾക്കായി വാദിക്കരുത്.
രോഗികളുടെ ചികിത്സാവിവരങ്ങൾ 3 വർഷം വരെ സൂക്ഷിക്കണം. ആവശ്യപ്പെട്ടാൽ ഹാജരാക്കണം.
രോഗികളുടെ വ്യക്തിപരമായ കാര്യങ്ങൾ ചൂഷണം ചെയ്യരുത്.
വന്ധ്യംകരണം, പ്രസവം നിർത്തൽ എന്നിവയിൽ മതപരമായ കാരണം പറഞ്ഞൊഴിയാനാകില്ല.
രോഗികളുടെ ചിത്രമോ മറ്റു വിവരങ്ങളോ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കരുത്.
സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും പെരുമാറ്റരീതി സംബന്ധിച്ചു നിലവിലുള്ള മാർഗരേഖ പിന്തുടരണം.
രോഗിക്കു നൽകുന്ന പരിശോധന സമയം കൃത്യമായി പാലിക്കണം.
ഉചിത സമയത്തു രോഗിയെ മറ്റു സ്‌പെഷലിസ്റ്റുകളുടെ അടുത്തേക്കു റഫറൽ ചെയ്യാനും ശ്രദ്ധിക്കണം.
മദ്യമോ മറ്റോ മൂലം ചികിത്സയ്‌ക്കോ തീരുമാനമെടുക്കാനോ കഴിയാത്ത സാഹചര്യത്തിൽ ജോലി ചെയ്യരുത്.
രോഗികളുമായുള്ള ആശയവിനിമയം ഡോക്ടർമാർ രഹസ്യമായി സൂക്ഷിക്കണം.
രോഗിയുടെ അവസ്ഥ സംബന്ധിച്ച കാര്യങ്ങൾ പൊലിപ്പിച്ചു പറയരുത്.
രോഗിയ്‌ക്കോ ബന്ധപ്പെട്ടയാൾക്കോ പൂർണ രോഗ, ചികിത്സാ വിവരങ്ങൾ നൽകണം.
കമ്മിഷൻ അംഗീകരിച്ചിട്ടുള്ള അധിക യോഗ്യതകൾ മാത്രമേ പേരിനൊപ്പം പ്രദർശിപ്പിക്കാവൂ.
പ്രഫഷനൽ മികവു കൂട്ടാൻ ഡോക്ടർമാർക്കു വർഷംതോറും നിർബന്ധ തുടർപഠന ക്ലാസ്. 5 വർഷം കൂടുമ്പോൾ ഇത്തരത്തിൽ 30 ക്രെഡിറ്റ് മണിക്കൂർ ക്ലാസുകളിൽ പങ്കെടുത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."