'ഉമ്മന്‍ചാണ്ടിക്ക് വെച്ചത് വാസവന് കൊണ്ടു'; തിരിഞ്ഞുകൊത്തി ഒറ്റയടിപ്പാലം
'ഉമ്മന്‍ചാണ്ടിക്ക് വെച്ചത് വാസവന് കൊണ്ടു'; തിരിഞ്ഞുകൊത്തി ഒറ്റയടിപ്പാലം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നതോടെ ഒരു പാലമാണ് വൈറലായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റയടി പാലത്തിലൂടെ പോകുന്ന ചിത്രമാണ് ഈ പാലത്തെ ഇത്ര വൈറലാക്കിയത്. പുതുപ്പള്ളിയില്‍ വികസനമില്ലെന്ന ആരോപണത്തിന് ആക്കം കൂട്ടാനാണ് ഈ ചിത്രം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രം പ്രചരിപ്പിച്ചവര്‍ തന്നെയാണ് വെട്ടിവായിരിക്കുന്നത്.
പുതുപ്പള്ളിയിലേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന പാലം മന്ത്രി വി.എന്‍. വാസവന്റെ മണ്ഡലമായ തിരുവാര്‍പ്പ് പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ മലരിക്കല്‍ പ്രദേശത്താണ് ഉള്ളത്. ഈ ചിത്രം പകര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് കുഞ്ഞ് ഇല്ലംപള്ളി ഇതിന്റെ വിശദാംശങ്ങളുമായി രംഗത്തുവന്നിരുന്നു.
'2016 ല്‍ ഉമ്മന്‍ ചാണ്ടി വന്നത് പഴയകാലം തൊട്ട് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് എം എ വേലുവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്. വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് കോട്ടയത്തേക്ക് പോകുന്നതിനായി വരുന്ന വഴിയാണ് ഈ പാലത്തിലൂടെ അദ്ദേഹം കടന്ന് പോയത്.,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലത്തിലെത്തി വീഡിയോയും പങ്കുവെച്ചിരുന്നു.
ഇതോടെ ഇടതു പ്രൊഫൈലുകളെല്ലാം പോസ്റ്റ് വലിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചൂടിനിടെ സി.പി.എം സൈബര്‍ പോരാളികള്‍ കുത്തിപ്പൊക്കിയിരിക്കുന്ന വിഷയം ഇപ്പോള്‍ അവരെ തന്നെ തിരിഞ്ഞുകൊത്തുന്ന അവസ്ഥയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."