HOME
DETAILS
MAL
കര്‍ണാടകയില്‍ ദേശീയ പതാകക്കൊപ്പം കാവി പതാകയും ഉയര്‍ത്താന്‍ ശ്രമം; പൊലിസെത്തി തടഞ്ഞു
backup
August 15 2023 | 13:08 PM
ബെലാവി; കര്‍ണാടകയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്ന വേളയില്‍ കാവി പതാകയും കൂടെ ഉയര്‍ത്താന്‍ ശ്രമിച്ചത് പൊലിസ് തടഞ്ഞു. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ നിപാനിയിലെ കോര്‍പ്പറേഷന്‍ ഓഫീസിലായിരുന്നു സംഭവം. രണ്ട് മുനിസിപ്പാലിറ്റി കൗണ്‍സിലറര്‍മാരും അണികളും കാവി പതാക ദേശീയ പതാകക്കൊപ്പം ഉയര്‍ത്താന്‍ ശ്രമിക്കുകയും ഇത് പൊലിസ് തടയുകയുമായിരുന്നു. നിപാനി മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാരായ വിനായക വാദേ, സഞ്ജയ സര്‍ഗവോകര്‍ എന്നിവരാണ് ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുളള പ്രസ്തുത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ തിരികേ പോവുകയായിരുന്നു.
Content Highlights:police thwart attempt to hoist saffron flag alongside tricolour in belagavi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."