'മിണ്ടരുത്' മുന്‍ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയ വനിതാ കോച്ചിന് സസ്പെന്ഷന്
'മിണ്ടരുത്' മുന്‍ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയ വനിതാ കോച്ചിന് സസ്പെന്ഷന്
ഹരിയാനയില്‍ മുന്‍ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയ വനിത കോച്ചിന് സസ്പെന്ഷന്. ഹരിയാന കായിക വകുപ്പ് ഡയറക്ടര്‍ യശേന്ദ്ര സിംഗ് ആണ് സസ്പെന്ഷന് ഉത്തരവ് ഇറക്കിയത്. പെരുമാറ്റ ചട്ട ലംഘനമാരോപിച്ചാണ് സസ്പെന്ഷന്. എന്നാല്‍ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. പരാതി പിന്‍വലിക്കാന്‍ അടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി വനിത കോച്ച് ആരോപിച്ചു.
2022ലാണ് യുവതി മന്ത്രിക്കെതിരെ ലൈംഗികപീഡന പരാതി സമര്‍പ്പിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങാത്തതാണ് തന്റെ സസ്പെന്‍ഷനില്‍ കലാശിച്ചതെന്ന് യുവതി പറഞ്ഞു. അതേസമയം ഹരിയാന സിവില്‍ സര്‍വീസസ് റൂള്‍സ് പ്രകാരമുള്ള അലവന്‍സുകള്‍ക്ക് യുവതി അര്‍ഹയാണെന്നും ഉത്തരവിലുണ്ട്. 2022 ഡിസംബറില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് സന്ദീപ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ ഇദ്ദേഹത്തെ കായിക വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹം പ്രിന്റിങ്, സ്റ്റേഷനറി വകുപ്പിന്റെ ചുമതല വഹിക്കുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നാണ് സന്ദീപ് സിംഗിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."