വിദേശ പഠനത്തിന് സാമ്പത്തികമാണോ പ്രശ്‌നം; ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചെലവ് കുറഞ്ഞ ആറ് രാജ്യങ്ങള്‍ ഇവയാണ്
വിദേശ പഠനത്തിന് സാമ്പത്തികമാണോ പ്രശ്‌നം; ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ചെലവ് കുറഞ്ഞ ആറ് രാജ്യങ്ങള്‍ ഇവയാണ്
വിദേശ വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന നിരവധി വിദ്യാര്‍ഥികള്‍ നമുക്കിടയിലുണ്ട്. ഇന്ത്യയേക്കാള്‍ മികച്ച സാമ്പത്തിക ഭദ്രതയും അടിസ്ഥാന സൗകര്യവും ജോലി സാധ്യതയും മികച്ച യൂണിവേഴ്‌സിറ്റികളുമൊക്കെയാണ് യൂറോപ്പ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. പക്ഷെ തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പലര്‍ക്കും കഴിയാറില്ലെന്നതാണ് സത്യം. അതിന് പ്രധാനപ്പെട്ടൊരു കാരണം സാമ്പത്തികം തന്നെയാണ്. എമിഗ്രേഷന്‍ ഫീസ്, താമസച്ചെലവ്, ട്യൂഷന്‍ ഫീസ്, ഇന്‍ഷുറന്‍സ് ഫീസ്, വാടക, സെമസ്റ്റര്‍ ഫീസ് എന്നിങ്ങനെ ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് പലരെയും പുറകോട്ടടിക്കുന്ന പ്രധാന കാരണങ്ങള്‍.
അമേരിക്ക, യു.കെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. യു.എസില്‍ 4,65,791 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഓസ്‌ട്രേലിയ (1,00,009) യു.എ.ഇ (1,64,000) യു.കെ (55,465) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ഥി സാന്നിധ്യം.
പക്ഷെ ഈ രാജ്യങ്ങളില്‍ എല്ലായിടത്തും വിദ്യാഭ്യാസത്തിനായി വരുന്ന ചെലവ് ഒരുപോലെയാണോ? അല്ലെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസിലാവുന്നത്. ഓരോ രാജ്യത്തിലും കുടിയേറ്റ നിയമങ്ങളും സാമ്പത്തിക നിലയും വ്യത്യസ്തമായത് കൊണ്ടുതന്നെ ചെലവുകളിലും വലിയ വ്യത്യാസം കാണാന്‍ സാധിക്കും. ട്യൂഷന്‍ ഫീസ്, ടെക്സ്റ്റ് ബുക്കടക്കമുള്ള മറ്റ് സാമഗ്രികള്‍, ജീവിതച്ചെലവ്, ഗതാഗതം, വിസ, ഇന്‍ഷുറന്‍സ് എന്നിങ്ങനെ അടിസ്ഥാനമാക്കി ഒരോ രാജ്യത്തും നിലനില്‍ക്കുന്ന സാമ്പത്തിക ചെലവ് നമുക്കൊന്ന് പരിശോധിക്കാം. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതും എന്നാല്‍ താരതമ്യേന കുറഞ്ഞ ചെലവ് വരുന്നതുമായ ആറ് രാജ്യങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.
യു.എസ്
ശരാശരി ജീവിത ചെലവ് പ്രതിവര്‍ഷം: 10000 ഡോളര്‍ മുതല്‍ 18000 ഡോളര്‍ വരെ വരും.
ട്യൂഷന്‍ ഫീസ്: 32000 ഡോളര്‍ മുതല്‍ 60000 ഡോളര്‍ വരെയാണ്.
ബുക്‌സ് ആന്‍ഡ് സപ്ലൈസ്: 1240 ഡോളര്‍
താമസം: 1500 ഡോളര്‍ മുതല്‍ 3100 വരെ.
ഗതാഗതച്ചെലവ്: 90 മുതല്‍ 130 ഡോളര്‍ വരെ.
മറ്റ് ചെലവുകള്‍: യു.എസിന്റെ സ്റ്റുഡന്റ് വിസയായ എഫ്1 വിസക്കുള്ള അപേക്ഷക്കായി 510 ഡോളറാണ് ചെലവ് വരുന്നുത്.
ഒരു ഡോളര്‍ എന്നത് 83 ഇന്ത്യന്‍ രൂപക്ക് തുല്യമാണ്.
യു.കെ
ശരാശരി ജീവിത ചെലവ് പ്രതിവര്‍ഷം: 13000 പൗണ്ട് വരും.
ട്യൂഷന്‍ ഫീസ്: 11400 പൗണ്ട് മുതല്‍ 32081 പൗണ്ട് വരെയാണ്.
ബുക്‌സ് ആന്‍ഡ് സപ്ലൈസ്: 120 പൗണ്ട മുതല്‍ 240 പൗണ്ടുവരെ
താമസം: 900 പൗണ്ട് മുതല്‍ 1400 പൗണ്ട് വരെ.
ഗതാഗതച്ചെലവ്: 140 പൗണ്ട്.
മറ്റ് ചെലവുകള്‍: 363 പൗണ്ടാണ് സ്റ്റുഡന്റ് വിസക്ക് ചെലവ് വരുന്നത്.
ഒരു യു.കെ പൗണ്ട് 105 ഇന്ത്യന്‍ രൂപ.
കാനഡ
ശരാശരി ജീവിത ചെലവ് പ്രതിവര്‍ഷം: 11800 ഡോളര്‍ മുതല്‍ 15750 ഡോളര്‍ വരെ വരും.
ട്യൂഷന്‍ ഫീസ്: 11800 ഡോളര്‍ മുതല്‍ 15750 ഡോളര്‍ വരെയാണ്.
ബുക്‌സ് ആന്‍ഡ് സപ്ലൈസ്: 1500 പ്രതിവര്‍ഷം ഡോളര്‍.
താമസം: 350 ഡോളര്‍ മുതല്‍ 500 വരെ.
ഗതാഗതച്ചെലവ്: ഒരുമാസം 30 ഡോളര്‍ മുതല്‍ 80 ഡോളര്‍.
മറ്റ് ചെലവുകള്‍: കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റിനായി 120 ഡോളറാണ് ചെലവ് വരുന്നത്.
ഓസ്‌ട്രേലിയ
ശരാശരി ജീവിത ചെലവ് പ്രതിവര്‍ഷം: 14,249 യു.എസ് ഡോളര്‍ മുതല്‍ 19288 ഡോളര്‍ വരെ വരും.
ട്യൂഷന്‍ ഫീസ്: 10060 ഡോളര്‍ മുതല്‍ 35730
ഡോളര്‍ വരെയാണ്.
ബുക്‌സ് ആന്‍ഡ് സപ്ലൈസ്: പ്രതിവര്‍ഷം 360
ഡോളര്‍ മുതല്‍ 1080 ഡോളര്‍ വരെ.
താമസം: 600 ഡോളര്‍ ഒരു മാസത്തേക്ക്.
ഗതാഗതച്ചെലവ്: 150 ഡോളര്‍ ഒരു മാസത്തേക്ക്.
മറ്റ് ചെലവുകള്‍: സ്റ്റുഡന്റ് വിസക്കായി 630 ഡോളര്‍ ചെലവ് വരും.
യൂറോപ്പ്
ശരാശരി ജീവിത ചെലവ് ഒരുമാസത്തേക്ക് 700 യൂറോ മുതല്‍ 1200 യൂറോ വരെ.
ട്യൂഷന്‍ ഫീസ്: 5000 യൂറോ മുതല്‍ 13000 യൂറോ വരെ പ്രതിവര്‍ഷം ചെലവ് വരും.
ബുക്‌സ് ആന്‍ഡ് സപ്ലൈസ്: 50 മുതല്‍ 200 യൂറോ വരെ പ്രതിവര്‍ഷം.
താമസം: 300 യൂറോ മുതല്‍ 800 യൂറോ വരെ.
ഗതാഗതച്ചെലവ്: 20-100 യൂറോ വരെ ഒരു മാസത്തേക്ക്.
മറ്റ് ചെലവുകള്‍: സ്റ്റുഡന്റ് വിസക്കായി 60 മുതല്‍ 100 യൂറോ വരെ ചെലവ്.
ഒരു യൂറോ 90 ഇന്ത്യന്‍ രൂപക്ക് തുല്യമാണ്.
യു.എ.ഇ
ഒരു മാസത്തേക്ക് ശരാശരി 650 യു.എസ് ഡോളര്‍ മുതല്‍ 1300 ഡോളര്‍ വരെ ചെലവ് വരും. ട്യൂഷന്‍ ഫീസ്: 10209 ഡോളര്‍ മുതല്‍ 19000 ഡോളര്‍ വരെയാണ് പ്രതിവര്‍ഷ ചെലവ്. ടെക്സ്റ്റ്ബുക്ക്: 250 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെ.
താമസത്തിനായി 860 ഡോളര്‍ മുതല്‍ 2450 വരെയാണ് ചെലവ്.
ഗതീഗതത്തിനായി മാസം 60 മുതല്‍ 70 ഡോളര്‍ ചെലവ് വരും.
മറ്റ് ചെലവുകള്‍: സ്റ്റുഡന്റ് വിസക്കായി ഏകദേശം 816 ഡോളര്‍ ചെലവ് പ്രതീക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."