വിദേശ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ സ്ഥിരതാമസം; ഈ അഞ്ച് രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും
വിദേശ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ സ്ഥിരതാമസം; ഈ അഞ്ച് രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും
സാധാരണ ഗതിയില്‍ ഏതെങ്കിലും വിദേശ രാജ്യത്തേക്ക് കുടിയേറി താമസിക്കണമെങ്കില്‍ ഒരുപാട് കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. അത്ര എളുപ്പമൊന്നും മറ്റൊരു രാജ്യത്ത് സ്ഥലം വാങ്ങാനോ വീട് വെക്കാനോ സാധിക്കില്ല. വിസ നടപടികളും താമസ പെര്‍മിറ്റുമൊക്കെ നേടാന്‍ വലിയ സാമ്പത്തിക ചെലവ് തന്നെ വന്നേക്കും. എന്നാല്‍ അമേരിക്കയടക്കമുള്ള പല രാജ്യങ്ങളും വിദേശ പൗരന്‍മാര്‍ക്കും സ്വന്തം പൗരന്‍മാര്‍ക്കും അങ്ങോട്ട് പണം നല്‍കി തങ്ങളുടെ രാജ്യത്ത് സ്ഥിര താമസമാക്കാന്‍ അവസരം നല്‍കാറുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
ജനസംഖ്യ കുറവുള്ള പ്രദേശങ്ങളിലും വികസനം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ആളുകളെ ലക്ഷങ്ങള്‍ നല്‍കി കുടിയിരുത്തുന്നത്. അമേരിക്ക, ചിലി, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലാന്റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ഇത്തരത്തില്‍ താമസക്കാരെ തേടുന്നത്.
- ചിലി
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയാണ് ഇത്തരത്തില്‍ വിദേശികളെയടക്കം നഗരത്തില്‍ സ്ഥിര താമസത്തിന് അനുവദിക്കുന്നത്. 2010 ല്‍ ചിലിയന്‍ സര്‍ക്കാര്‍ സ്ഥാപനമായ പ്രെഡക്ഷന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സാന്റിയാഗോയില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാം ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവര്‍ക്ക് ഗ്രാന്റുകള്‍ അനുവദിച്ച് ഉത്തരവിറക്കിയത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 36 ലക്ഷം രൂപയുടെ ഗ്രാന്റും ഒരു വര്‍ഷത്തെ തൊഴില്‍ വിസയുമാണ് ലഭിക്കുക. - സ്വിറ്റ്‌സര്‍ലാന്റ്
സ്വിറ്റ്‌സര്‍ലാന്റിലെ ചെറു ഗ്രാമമായ ആല്‍ബിനനില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനസംഖ്യയില്‍ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കന്റോണ്‍ വലൈസിലെ റോണ്‍ താഴ് വരയില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്ന് ആളുകള്‍ വ്യാപകമായി പാലായനം ചെയ്യുകയാണ്. അതില്‍ ഭൂരിഭാഗവും യുവാക്കളാണ്. അവശേഷിക്കുന്നവരില്‍ അധികവും പ്രായമായവരാണ്. തുടര്‍ന്നാണ് ജനസംഖ്യ കൂട്ടാനുള്ള നടപടികളുമായി സ്വിസ് ഗവണ്‍മെന്‍്‌റ രംഗത്തെത്തിയത്.
ആല്‍ബിനില്‍ താമസിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ലക്ഷങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. 45 വയസിന് മുകളിലുള്ള അവിവാഹിതര്‍ക്ക് ഏകദേശം 20 ലക്ഷം രൂപയും ദമ്പതികള്‍ക്ക് 40 ലക്ഷം രൂപയുമാണ് ലഭിക്കുക. മാത്രമല്ല കുട്ടിയൊന്നിന് 8 ലക്ഷം രൂപ അധികവും നല്‍കും. 45 വയസിന് താഴെയുള്ളവര്‍ സ്വിറ്റ്‌സര്‍ലാന്റിലെ താമസക്കാരനോ, അല്ലെങ്കില്‍ സ്വിറ്റ്‌സര്‍ലാന്റ് പൗരരുമായി വിവാഹം കഴിച്ചവരോ ആയിരിക്കണം. മാത്രമല്ല 10 വര്‍ഷത്തിനിടക്ക് 200,000 സ്വിസ് ഫ്രാങ്ക് മൂല്യമുള്ള (1.8 കോടി രൂപ) വസ്തു വാങ്ങുകയും വേണം.
- സ്‌പെയ്ന്‍
സ്‌പെയിനിലെ പോംഗ നഗരമാണ് ഇത്തരത്തില്‍ കുടിയേറ്റക്കാര്‍ക്കായി സാമ്പത്തിക സഹായം ഒരുക്കുന്ന മറ്റൊരു രാജ്യം. പക്ഷെ എല്ലാ രാജ്യക്കാര്‍ക്കും ഇതിന് അനുമതി ലഭിക്കില്ല. യൂറോപ്യന്‍ യൂണിയനിലെയോ, യു.കെയിലെയോ പൗരന്‍മാര്‍ക്കാണ് സ്‌പെയിനിലെ ഏറ്റവും പഴക്കം ചെന്ന പട്ടണമായ പോംഗെയിലേക്ക് കുടിയേറാന്‍ അവസരമുള്ളത്. മാത്രമല്ല അഞ്ച് വര്‍ഷം വരെ അവിടെ താമസിക്കുകയും വേണം.
നിലവില്‍ പോംഗെയില്‍ ആകെ 1000 പേര്‍ മാത്രമാണ് സ്ഥിര താമസക്കാരായുള്ളത്. ഇവിടേക്ക് താമസം മാറുന്ന ഓരോ യുവദമ്പതികള്‍ക്കും ഏകദേശം 1.5 ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മാത്രമല്ല നഗരത്തില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും ഏകദേശം 2.5 ലക്ഷം രൂപയും അധികമായി നല്‍കും.
- യു.എസ്.എ
യു.എസിലെ ഒക് ലഹോമയില്‍ സ്ഥിതി ചെയ്യുന്ന തുള്‍സ പട്ടണമാണ് ഇത്തരത്തില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു ഇടം. 18 വയസിന് മുകളില്‍ പ്രായമുള്ള യു.എസ്.എയില്‍ ജോലി ചെയ്യാനുള്ള മിനിമം യോഗ്യതയുള്ളവരുമായ ആളുകളെയാണ് തുള്‍സ കാത്തിരിക്കുന്നത്. ഏകദേശം 8 ലക്ഷം രൂപയാണ് ഇവര്‍ക്ക് ഗ്രാന്റ് ഇനത്തില്‍ നല്‍കുക. മുഴുവന്‍ സമയ തൊഴില്‍ ഉള്ളവര്‍ക്കും ഒക് ലഹോമക്ക് പുറത്ത് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. - ഇറ്റലി
ഇറ്റലിയുടെ തെക്ക് ഭാഗത്തുള്ള പ്രെസിസെ-അക്വാറിക്ക നഗരത്തിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത്. ഇവിടെ വീട് വാങ്ങി താമസിക്കുന്നവര്‍ക്ക് 26 ലക്ഷം രൂപയാണ് പൊതുഖജനാവില്‍ നിന്ന് ലഭിക്കുക. ജനസംഖ്യ വളരെ കുറഞ്ഞ ഈ പ്രദേശത്തെ മിക്ക വീടുകളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇവിടെ താമസത്തിന് തയ്യാറുള്ളവര്‍ ഏകദേശം 22 ലക്ഷം രൂപ വിലവരുന്ന വീട് സ്വന്തമായി വാങ്ങേണ്ടതുണ്ട്.
വിദേശ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ സ്ഥിരതാമസം; ഈ അഞ്ച് രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ക്ക് ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."