സുര്‍ജീത് ഭവനില്‍ പാര്‍ട്ടി ക്ലാസിനും വിലക്ക്; യെച്ചൂരിയുടെ യോഗം തടഞ്ഞ് ഡല്‍ഹി പൊലിസ്
സുര്‍ജീത് ഭവനില്‍ പാര്‍ട്ടി ക്ലാസിനും വിലക്ക്; യെച്ചൂരിയുടെ യോഗം തടഞ്ഞ് ഡല്‍ഹി പൊലിസ്
ന്യൂ ഡല്‍ഹി: വി20 പരിപാടി റദ്ദാക്കിയതിന് പിന്നാലെ സി.പി.ഐ.എമ്മിന്റെ സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ഡല്‍ഹി പൊലിസ്. ഇന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന പാര്‍ട്ടി ക്ലാസിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഫീസില്‍ പരിപാടികള്‍ നടത്തുന്നതിന് പൊലിസ് അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പൊലിസിന്റെ നടപടി.
രാവിലെ ഡല്‍ഹി പൊലിസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് നേതാക്കളോട് ആവശ്യപ്പെട്ടത്. ജി20 യോഗം നടക്കുന്നതിനാല്‍ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു സംഭവത്തില്‍ ഡല്‍ഹി പൊലിസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 യെന്ന് പേരിട്ട യോഗവും സമാന കാരണം പറഞ്ഞാണ് പൊലിസ് മുടക്കിയത്. സി.പി.ഐ.എം പിബി അംഗം എം.എ ബേബി, എം. സ്വരാജ് എന്നിവരും പാര്‍ട്ടി ക്ലാസിനായി ഡല്‍ഹിയിലെത്തിയിരുന്നു.
അതേസമയം പൊലിസ് നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ.എം രംഗത്തെത്തി. സുര്‍ജിത്ത് ഭവന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗമടക്കം നടക്കുന്ന സ്ഥലമാണെന്നും പാര്‍ട്ടി ക്ലാസ് നടത്താന്‍ പൊലിസ് അനുമതി വേണമെന്ന നിലപാട് അപലപനീയമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സുര്‍ജിത് ഭവന് പാര്‍ട്ടിയുടെ സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പരിപാടി നടത്തുന്നതില്‍ ഇടപെടാന്‍ പൊലിസിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."