എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന കൗൺസിൽ മീറ്റിൽ മുഹമ്മദ് കോയ വാഫി അധ്യക്ഷത വഹിച്ചു. റിട്ടണിങ് ഓഫീസറായിരുന്ന സമസ്ത മാനേജർ മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ നിരീക്ഷകൻ ആയിരുന്നു. നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചു. നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, ട്രഷറർ ഇബ്രാഹീം ഓമശേരി എന്നിവർ പ്രസീഡിയം കൈകാര്യം ചെയ്തു.
പ്രധാന ഭാരവാഹികളായി സൈദലവി ഫൈസി പനങ്ങാങ്ങര ചെയർമാൻ, ബഷീർ ഫൈസി ചുങ്കത്തറ പ്രസിഡന്റ്, ഷുഹൈബ് വേങ്ങര ജനറൽ സിക്രട്ടറി, അബൂബക്കർ ഫൈസി വെള്ളില ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഷമീർ പുത്തൂർ (വർക്കിങ് സിക്രട്ടറി), ഷാഫി മാസ്റ്റർ തുവ്വൂർ (ഓർഗനൈസിങ് സിക്രട്ടറി), മുഹമ്മദ് കോയ വാഫി, സലീം വാഫി മൂത്തേടം, ബഷീർ താമരശ്ശേരി (വൈസ് പ്രസിഡന്റുമാർ), ഹാരിസ് മൗലവി അമ്മിനിക്കാട്, അബൂബക്കർ ഹുദവി പട്ടാമ്പി, ഷിഫ്നാസ് ശാന്തിപുരം (സിക്രട്ടറിമാർ), അഷ്‌റഫ് കൽപകഞ്ചേരി, ഇഖ്ബാൽ കാവനൂർ, മുബാറക് അരീക്കോട് (വൈസ് ചെയർമാൻമാർ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."