ബ്രിക്സിൽ ആറ് പുതിയ രാജ്യങ്ങൾക്ക് അംഗത്വം; സഊദിക്കും യുഎഇയ്ക്കും ചരിത്രനേട്ടം
ബ്രിക്സിൽ ആറ് പുതിയ രാജ്യങ്ങൾക്ക് അംഗത്വം; സഊദിക്കും യുഎഇയ്ക്കും ചരിത്രനേട്ടം
ജൊഹന്നാസ്ബെർഗ്: ബ്രിക്‌സ് അംഗങ്ങളായി പുതിയ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ബ്രിക്സ് ഉച്ചകോടി. ആറ് രാജ്യങ്ങളെയാണ് പുതുതായി ബ്രിക്സിൽ ഉൾപ്പെടുത്തിയത്. യുഎഇ, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങൾ ബ്രിക്സിൽ ഇടം പിടിച്ചു. ഇവ കൂടാതെ ഇറാൻ, ഈജിപ്ത്, എത്യോപ്യ, അർജന്റീന എന്നീ രാജ്യങ്ങൾക്കും അംഗത്വ പദവി നൽകി. ഇവയെ ബ്രിക്സിലേക്ക് ഉൾപ്പെടുത്തിയതായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ സ്ഥിരീകരിച്ചു.
2024 ജനുവരി മുതൽ ആകും ആറ് രാജ്യങ്ങളും ഔദ്യോഗികമായി അംഗങ്ങളാകുക. എന്നാൽ പാകിസ്ഥാനെ കൂടി ബ്രിക്സിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്സ് ഉച്ചകോടി തള്ളി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സംഘടനായാണ് ബ്രിക്സ്. ബ്രിക്സ് വികസിക്കേണ്ടതുണ്ടെന്ന് കാഴ്ചപ്പാടിന്റെ ഫലമായാണ് ആറ് രാജ്യങ്ങളെ കൂടി ഈ സഖ്യത്തിലേക്ക് ഉൾപ്പെടുത്തിയത്. ബ്രിക്സ് വിപുലീകരണ പ്രക്രിയയുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ, മാനദണ്ഡങ്ങൾ, മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവയിൽ യോജിച്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് രാജ്യങ്ങളെ പ്രഖ്യാപിച്ചത്.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നിനെയും മൂന്ന് ബില്യണിലധികം ആളുകളെയും പ്രതിനിധീകരിക്കുന്ന ക്ലബ്ബിൽ ചേരാൻ ഏകദേശം രണ്ട് ഡസനോളം രാജ്യങ്ങൾ ഔദ്യോഗികമായി അപേക്ഷിച്ചിരുന്നു. എന്നാൽ നിലവിൽ ആറ് രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയത്. ജോഹന്നാസ്ബർഗിൽ ഇന്ന് സമാപിക്കുന്ന ഉച്ചകോടിയിൽ മറ്റ് 50 രാഷ്ട്രത്തലവന്മാരും സർക്കാരും പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."