മെസിയോ? റൊണാള്‍ഡോയോ? 2023ല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാര്? കണക്കുകളിങ്ങനെ
സമകാലിക ലോകഫുട്‌ബോളിലെ മികച്ച താരങ്ങളായ മെസിയും,റൊണാള്‍ഡോയും തമ്മിലുളള താരതമ്യവും വിലയിരുത്തലും ഇരു താരങ്ങളും യൂറോപ്പ് വിട്ടശേഷവും തുടരുകയാണ്. മെസി എം.എല്‍.എസിലും റൊണാള്‍ഡോ സൗദി പ്രൊ ലീഗിലുമാണ് നിലവില്‍ മത്സരിക്കുന്നത്. എന്നിരുന്നാലും പഴയതിലും ശക്തമായി തന്നെ ഫുട്‌ബോള്‍ ആരാധകര്‍ ഇരു താരങ്ങളുടേയും മത്സരങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുന്നുണ്ട്.2023 അവസാനിക്കാന്‍ ഇനി നാല് മാസങ്ങള്‍ കൂടി ബാക്കിനില്‍ക്കുമ്പോള്‍ ഇരു താരങ്ങളുടേയും ഈ വര്‍ഷത്തെ ഇതുവരെയുളള പ്രകടനം എങ്ങനെയെന്ന് പരിശോധിക്കാം.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഈ വര്‍ഷം ഇതുവരെ 30 മത്സരങ്ങളിലാണ് അല്‍ നസറിനായി മൈതാനത്തിറങ്ങിയത്. എന്നാല്‍ മെസി മൂന്ന് മത്സരങ്ങള്‍ കൂടി അധികം കളിച്ച് ഈ വര്‍ഷം ഇതുവരെ 33 മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 2020ലെ ഗോളെണ്ണത്തില്‍ റൊണാള്‍ഡോ മെസിയേക്കാള്‍ ഒരു ഗോളിന് മുന്നിലാണ്. റൊണാള്‍ഡോ ഇതുവരെ 25 ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍, മെസിയുടേത് 24 എണ്ണമാണ്.എന്നാല്‍ അസിസ്റ്റുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ മെസി റൊണാള്‍ഡോയെക്കാള്‍ ഏറെ മുമ്പിലാണ്. റൊണോ രണ്ട് അസിസ്റ്റുകള്‍ സ്വന്തമാക്കിയപ്പോള്‍, മെസിയുടേത് പത്തെണ്ണമാണ്.
എന്നാല്‍ കളിക്കളത്തില്‍ ഓരോ 105 മിനിട്ട് കൂടുമ്പോഴും റൊണാള്‍ഡോ ഓരോ ഗോള്‍ സ്വന്തമാക്കുമ്പോള്‍, മെസിക്ക് ഒരു ഗോള്‍ സ്വന്തമാക്കാന്‍ ഏകദേശം 117 മിനിട്ടുകള്‍ വേണ്ടി വരുന്നുണ്ട്.പെനാല്‍റ്റി ഗോളുകളുടെ എണ്ണമെത്തുമ്പോള്‍ റൊണാള്‍ഡോ വളരെ മുമ്പിലാണ്. മെസിക്ക് ഈ വര്‍ഷം പെനാല്‍റ്റിയില്‍ നിന്നും ഒരു ഗോള്‍ പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഏഴ് ഗോളുകളാണ് റൊണാള്‍ഡോ ഈ വര്‍ഷം ഇതുവരെ പെനാല്‍ട്ടികളില്‍ നിന്നും മാത്രം സ്വന്തമാക്കിയത്.
പെനാല്‍റ്റി ഗോളുകളില്‍ പിന്നിലാണെങ്കിലും ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയെക്കാള്‍ ഗോളെണ്ണം മെസിക്കുണ്ട്. മെസി 4 ഫ്രീ കിക്ക് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോ രണ്ട് ഫ്രീ കിക്ക് ഗോളുകളാണ് നേടിയത്. ഹെഡര്‍ ഗോളുകളുടെ എണ്ണത്തിലും റൊണാള്‍ഡോക്ക് തന്നെയാണ് ഈ വര്‍ഷത്തെ കണക്കുകളില്‍ മുന്‍തൂക്കം. റൊണാള്‍ഡോ 4 ഗോളുകള്‍ ഹെഡ് കൊണ്ട് സ്വന്തമാക്കിയപ്പോള്‍ മെസിക്ക് ഒന്ന്‌പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
ട്രോഫികളുടെ എണ്ണത്തില്‍ മെസി തന്നെയാണ് 2023ല്‍ മുമ്പില്‍. റൊണാള്‍ഡോക്ക് ഒരു ട്രോഫി മാത്രമുളളപ്പോള്‍, മൂന്ന് ടൈറ്റിലുകളാണ് മെസി ഈ വര്‍ഷം ഇതുവരെ സ്വന്തമാക്കിയത്.
Content Highlights:Comparison between messi and ronaldo in 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."