HOME
DETAILS

മാധ്യമത്തിനെതിരേയുള്ള ജലീലിന്റെ കത്ത് യു.എ.ഇ ഭരണാധികാരിക്ക് കൈമാറി, പത്രം പൂട്ടിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍ ജനറലിനേയും വിളിച്ചു

  
backup
July 22, 2022 | 9:36 AM

jalils-letter-was-handed-over-to-the-uae-ruler-and-jalil-surrounded-me-and-the-general-council-several-times-demanding-that-the-media-be-shut-down

കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീലിനും മുഖ്യമന്ത്രിക്കുമെതിരേ വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിനു പങ്കില്ലെന്നു പറഞ്ഞിട്ടില്ല. ജലീലിന് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടുമില്ല. മാധ്യമം ദിനപത്രത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ ശേഷം നിരവധി തവണ ജലീല്‍ എന്നേയും കോണ്‍സുല്‍
ജനറലനേയും വിളിച്ചു. ഇതേ തുടര്‍ന്നാണ് യു.എ.ഇ ഭരാണാധികാരിക്ക് ഇമെയില്‍ കൈമാറിയത്. കത്തുമായി ബന്ധപ്പെട്ട യു.എ.ഇയ ഭരണാധികാരികള്‍ സ്‌ക്രീന്‍ ചെയ്യുമെന്നും അതിനു സമയമെടുക്കുമെന്നും സ്വപ്ന പറഞ്ഞു.

കെ.ടി ജലീല്‍ മാത്രമല്ല, മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രോട്ടോകോള്‍ തെറ്റിച്ചിട്ടുണ്ട്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും കടകംപള്ളി സുരേന്ദ്രനുമടക്കമുള്ളവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

കെ.ടി ജലീല്‍ താനുമായുള്ള ബന്ധം ചൂഷണം ചെയ്യുകയായിരുന്നു. താന്‍ സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ജലീല്‍ ചാറ്റ് ചെയതത്. യു.എ.ഇ കോണ്‍സലില്‍ ജോലിചെയ്യുമ്പോഴല്ല. എല്ലാത്തിനും തെളിവുണ്ട്. കൂടുതല്‍ തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. കെ.ടി ജലീല്‍ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ജലീല്‍ അയച്ച കത്തില്‍ ഭാഷാപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡോക്ടരേറ്റ് എടുത്ത ആള്‍ക്ക് എത്ര ഇംഗ്ലീഷ് അറിയാം എന്നു മനസ്സിലായി.കോണ്‍സുല്‍ ജനറല്‍ പറഞ്ഞതു പ്രകാരം അതു തിരുത്തിയാണ് ഞാന്‍ അയച്ചത്. കെ.ടി ജലീലിന്റെ എല്ലാം ഓരോന്ന് ഓരോന്നായി പുറത്ത് കൊണ്ടുവരും. ജലീല്‍ ചിരിച്ചത് കൊണ്ട് കാര്യമില്ല, ആരേയു ദ്രോഹിക്കുമെന്നും സ്വപ്‌ന പറഞ്ഞു. മര്‍കസിന്റെ ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട് നിരവധി തവണ ക്ലോസ് ഡോര്‍ ചര്‍ച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  3 days ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  3 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  3 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  3 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  3 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  3 days ago