കെ.എസ്.ഇ.ബി ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി: ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കാം
തിരുവനന്തപുരം: വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള കെ.എസ്.ഇ.ബിയുടെ പുതിയ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 500 രൂപ വരെയേ കൗണ്ടറുകളില്‍ സ്വീകരിക്കു എന്നായിരുന്നു കെ.എസ്.ഇ.ബി ഉത്തരവ്.
രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ പിരിവ് നിര്‍ബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ പണവുമായി എത്തുന്നവര്‍ക്ക് കുറച്ച് തവണ ഇളവ് നല്‍കാമെന്നും പറഞ്ഞിരുന്നു.
പിന്നാലെ ഈ ഇളവ് രണ്ട് മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇറക്കിയ പുതിയ ഉത്തരവില്‍ 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ എന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് കെഎസ്ഇബി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."