HOME
DETAILS
MAL
തിരുവല്ലയില്‍ വയോധികയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
backup
July 24 2022 | 06:07 AM
പത്തനംതിട്ട: തിരുവല്ലയിലെ കുറ്റപ്പുഴയില്‍ 60 കാരിയെ വീടിന്റെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. രാവിലെ ആറോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയതായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് ശശി അടുക്കളയില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് ബാധിച്ചതിന് ശേഷം മഹിളാ മണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."