എല്‍ദോസിന് മെഡലില്ല; ഫൈനലില്‍ ഒന്‍പതാം സ്ഥാനത്ത്
യുജീന് •ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് മെഡലില്ലാതെ മടക്കം. 16.79 മീറ്റര്‍ ദൂരം ചാടിയ എല്‍ദോസ്, യോഗ്യതാ റൗണ്ടില്‍ ഒന്‍പതാം സ്ഥാനത്തെത്തിയാണ് പുറത്തായത്. രണ്ടാം ശ്രമത്തിലാണ് എല്‍ദോസ് 16.79 മീറ്റര്‍ ദൂരം പിന്നിട്ടത്. ആദ്യ ശ്രമത്തില്‍ 13.86 മീറ്ററും മൂന്നാം ശ്രമത്തില്‍ 16.37 മീറ്ററുമാണ് എല്‍ദോസ് പിന്നിട്ട ദൂരം.
അതേസമയം, ലോക ചാംപ്യന്‍ഷിപ്പ് ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡുമായാണ് എല്‍ദോസിന്റെ മടക്കം. യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ പിന്നിട്ട താരം, 12ാം സ്ഥാനത്തോടെയാണ് ഫൈനലിനു യോഗ്യത നേടിയത്. ഫൈനലില്‍ ഈ പ്രകടനം മറികടന്നെങ്കിലും, കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമെത്താന്‍ എല്ദോസിനായില്ല. ഏപ്രിലില്‍ നടന്ന ഫെഡറേഷന് കപ്പിലേതാണ് എല്‍ദോസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. 16.99 മീറ്ററായിരുന്നു താരം അന്ന് മറികടന്നത്. ഇതേ ഇനത്തില്‍ മത്സരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങളായ അബ്ദുല്ല അബൂബക്കറിനും പ്രവീണ്‍ ചിത്രവേലുവിനും ഫൈനല്‍ യോഗ്യത നേടാനായിരുന്നില്ല. മലയാളിയായ അബ്ദുല്ല 16.45 മീറ്ററും പ്രവീണ്‍ 16.49 മീറ്ററുമാണ് പിന്നിട്ടത്. പ്രവീണ്‍ 17ാം സ്ഥാനവും അബ്ദുല്ല 19ാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."