ആശ്വാസ കിരണം പദ്ധതി കിടപ്പു രോഗികളോടെങ്കിലും കരുണ കാണിക്കൂ...
കിട്ടുന്നത് മാസം 600 രൂപ. അതും നിലച്ചിട്ട് രണ്ട് വർഷം
പ്രത്യേക ലേഖകൻ
പാലക്കാട് •പരസഹായം ആവശ്യമുള്ള കിടപ്പു രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവർക്കായി നൽകുന്ന ' ആശ്വാസ കിരണം' ധനസഹായം നിലച്ചിട്ട് രണ്ടുവർഷം. സാമൂഹ്യസുരക്ഷാ മിഷനു കീഴിൽ 113713 പേർക്കാണ് പ്രതിമാസം 600 രൂപ ധനസഹായം നൽകുന്നത്.
നേരത്തെ പദ്ധതിയുടെ ഭാഗമായവർക്കാണ് കുടിശ്ശികയുള്ളത്. പദ്ധതിയിൽ ചേരാൻ 2018 മുതലുള്ള അപേക്ഷകളിൽ ഇനിയും തീരുമാനമായിട്ടില്ല. അതുംചേർത്താൽ രണ്ടുലക്ഷത്തിനു മുകളിൽ ഗുണഭോക്താക്കളാകും. അർഹമായ ആനുകൂല്യം കിട്ടാതെ മരിച്ചവരും നിരവധിയാണ്. സാമ്പത്തിക പ്രതിസന്ധിമൂലം പുതിയ അപേക്ഷകൾ പരിഗണിക്കേണ്ടെന്നാണ് സർക്കാർ സുരക്ഷാ മിഷന് നിർദേശം നൽകിയിരിക്കുന്നത്. കോടികൾ കുടിശ്ശികയുണ്ടായിട്ടും പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ബജറ്റിൽ പ്രത്യേക ഫണ്ട് അനുവദിക്കാതിരുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇപ്പോൾ കിട്ടുന്ന തുക മറ്റു സാമൂഹ്യ സുരക്ഷാ പെൻഷൻ തുകയ്ക്ക് സമാനമായി വർധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് മാസം 600 രൂപ പോലും നൽകാതെ സർക്കാർ രോഗികളെ വലയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."