ഏതെങ്കിലും ഒരു കക്ഷി യു.ഡി.എഫില്‍ വരുന്നതിനെ കുറിച്ചുള്ള ചര്ച്ചയെല്ല ചിന്തന്‍ ശിബിറില്‍ നടന്നത്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തന്‍ ശിബിര്‍ തീരുമാനിച്ചതെന്നും ഏതെങ്കിലും ഒരു കക്ഷി യു.ഡി.എഫില്‍ വരുന്നതിനെ കുറിച്ചല്ല ചിന്തന്‍ ശിബിര്‍ ചര്‍ച്ചയെന്നും രമേശ് ചെന്നിത്തല. ചിന്തന്‍ ശിബിറോടുകൂടി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കേണ്ടതായിരുന്നു. മുന്നണി വിപുലീകരണ ചര്‍ച്ച നടക്കേണ്ടത് യു.ഡി.എഫിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ വലിയ മനോവ്യഥയുണ്ടെന്നു മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു. ഇപ്പോള്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണ്. താന്‍ ചിന്തന്‍ശിബിറില്‍ പങ്കെടുക്കാതിരുന്നത്തിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."