ഏറ്റവുമധികം മാധ്യമ വേട്ടക്ക് വിധേയനായ ആളാണ് ഞാന്‍, വ്യക്തിപരമായ ലാഭ നഷ്ടമുണ്ടായാലും മാധ്യമ നിരോധനത്തിനോട് യോജിക്കാന്‍ കഴിയില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഏറ്റവുമധികം മാധ്യമ വേട്ടക്ക് വിധേയനായ ആളാണ് ഞാന്‍, എന്നാല്‍ വ്യക്തിപരമായ ലാഭ നഷ്ടമുണ്ടായാലും മാധ്യമ നിരോധനത്തിനോട് യോജിക്കാന്‍ കഴിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടണം, അത് നാടിന്റെ പ്രശ്നമാണ്. ജലീലിനെ മുഖ്യമന്ത്രി നിയന്ത്രിക്കണമോ എന്നുള്ളത് ലീഗിന്റെ വിഷയമല്ല, അത് അവര്‍ തീരുമാനിക്കേണ്ടതാണ്. എല്ലാവരുമായും ഐക്യമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇടതു പക്ഷം ഭരണ പെര്‍ഫോമന്‍സ് വളരെ മോഷമാണ്. യു.ഡി.എഫാണ് പ്രതീക്ഷ. യു.ഡി.എഫ് വിപുലീകരിക്കുന്ന കാര്യം സമയമാവുമ്പോള്‍ അവര്‍ ഘടക കക്ഷികളോടൊക്കെ സംസാരിക്കും. യു.ഡി.എഫ് വിപുലീകരിക്കണമെന്ന എന്തു കൊണ്ടും പറയാനുള്ള അധികാരം യു.ഡി.എഫിന് നേതൃത്വം നല്കുന്ന കക്ഷിക്ക് തന്നെയാണ്. ഇതിനായി കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടാവും. പാര്‍ട്ടിയുടെ മുന്നില്‍ ആ അജണ്ട ഇപ്പോള്‍ വന്നിട്ടില്ല. യു.ഡി.എഫ് വിപൂലീകരിക്കാന്‍ ലീഗ് മുന്നെ മുന്‍കയ്യെടുത്തിട്ടുണ്ട്, പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കാര്യങ്ങള്‍ ഇതു വരെ പാര്‍ട്ടിയുടെ മുന്നില്‍ അജണ്ടയായി വന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."