HOME
DETAILS

നേരിനൊപ്പം; വീറുചോരാത്ത വായന

  
backup
July 31 2022 | 19:07 PM

85345163-2022-suprabhaatham-campaign


എട്ടുവർഷം മുമ്പ് പ്രമുഖ മാധ്യമങ്ങൾ വാർത്താലോകം അടക്കിവാണുകൊണ്ടിരുന്ന അക്ഷരഭൂമിയിലേക്കായിരുന്നു സുപ്രഭാതം മിഴിതുറന്നത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായും ശരണാർഥികളുടെ അഭയമായും ഇക്കഴിഞ്ഞ എട്ടുവർഷവും സുപ്രഭാതം ജനങ്ങൾക്കൊപ്പം നിന്നു. അച്ചടിമാധ്യമ ലോകത്തെക്കുറിച്ച് ആഴത്തിലുള്ള ജ്ഞാനമൊന്നും ഈ പത്രം നിങ്ങളുടെ കൈകളിലേക്കെത്തിക്കുമ്പോൾ ഞങ്ങൾക്കുണ്ടായിരുന്നില്ല. പക്ഷേ ഒന്നുണ്ടായിരുന്നു. സത്യത്തോടും നീതിയോടുമുള്ള പ്രതിബദ്ധത. അത് വായനക്കാർ തിരിച്ചറിഞ്ഞു. അതിനാലാണ് മാധ്യമരംഗത്തെ അതികായന്മാർക്കിടയിൽ തലയുയർത്തി നിൽക്കാൻ സുപ്രഭാതത്തിനു കഴിയുന്നത്. അതുകൊണ്ടുമാത്രമാണ് ഒമ്പതാം വർഷത്തിലേക്ക് പാദമൂന്നുമ്പോഴും ഏഴ് എഡിഷനുകളോടെ സുപ്രഭാതം അതിന്റെ പ്രയാണം അഭംഗുരംതുടരുന്നത്.


ഈയൊരു വേളയിലാണ് സുപ്രഭാതം ഒമ്പതാമത് കാംപയിനുമായി വായനക്കാർക്ക് മുന്നിലേക്കുവരുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമർപ്പിത തേജസുകളായ നേതാക്കൾ ഈടുറ്റ അടിത്തറപാകിയ സുപ്രഭാതം സമുദായത്തിന്റെ അവകാശങ്ങൾക്കായി വെടിമരുന്നു നിറച്ച തൂലികയാകുകയായിരുന്നു. വാർത്തകളിൽ ഒരിക്കലും പക്ഷം പിടിക്കാത്തതിനാലാണ് ആധുനിക കഥാസാഹിത്യത്തിന് നവഭാവുകത്വം നൽകിയ എഴുത്തുകാരൻ എം. മുകുന്ദൻ പേടിയോടെ വായിക്കേണ്ടിവരാത്ത ഏക പത്രമാണ് സുപ്രഭാതമെന്നു വാഴ്ത്തിയത്. കോട്ടുമല ബാപ്പു മുസ് ലിയാരെന്ന സുകൃത ജന്മത്തിന്റെ നിശ്ചയദാർഢ്യത്തിന് സംഘടന നൽകിയ പകരംവയ്ക്കാത്ത പിന്തുണയാണ് മലയാളത്തിന്റ പുണ്യമായി ഓരോ പുലർവേളയിലും മന്ദമാരുതനായി സുപ്രഭാതം വായനക്കാരനെ തേടിയെത്തുന്നത്. മത, സാമൂഹിക സാംസ്‌കാരിക പന്ഥാവുകളിൽ വഴിവിളക്കായി പ്രശോഭിച്ച ബാപ്പു മുസ് ലിയാരുടെ ആർജവവും സമസ്തയുടെ പ്രസാദതേജസുകളായ സൂഫിവര്യന്മാരുടെ ആദർശധീരതയുടെ കണിശതയുമാണ്‌ പത്രത്തിൽ ഇന്നും ഉടനീളം പ്രസരിക്കുന്നത്. അധികാരികൾക്ക് മുമ്പിൽ ഒട്ടും ചാഞ്ചല്യമില്ലാതെ, പറയേണ്ടത് പറയേണ്ട രീതിയിൽ തന്നെ പറഞ്ഞു. വാർത്താതെരഞ്ഞെടുപ്പിൽ വായനാസമൂഹത്തിന് മുന്നിൽ ഒരിക്കൽ പോലും ശിരസ് കുനിക്കേണ്ടിവന്നിട്ടില്ല. മുഖപ്രസംഗങ്ങൾ നിയമസഭയിൽ ചൂടുപകരുന്ന ചർച്ചകൾക്ക് വിധേയമായി. ഭരണ-പ്രതിപക്ഷ ഭേദമെന്യേ പലകുറി പത്രത്തിൻ്റെ താളുകൾ നിയമസഭയിൽ സാമാജികർ ഉയർത്തിക്കാണിച്ചു. നേരിനൊപ്പം നിന്നതിനാലായിരുന്നു അങ്ങനെ സംഭവിച്ചത്. അധികാരികൾക്ക് പിഴക്കുന്നിടത്ത് സുപ്രഭാതം തിരുത്തൽ ശക്തിയായി.


പൗരത്വ പ്രക്ഷോഭങ്ങളിൽ, ഷഹീൻ ബാഗ് സമരത്തിൽ, ഡൽഹി വംശഹത്യയിൽ, കർഷക സമരത്തിൽ, ലക്ഷദ്വീപ് വിഷയത്തിൽ, സംവരണ കാര്യത്തിൽ, ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ എല്ലാറ്റിലും നീതിക്ക് വേണ്ടി ജ്വലിക്കുന്ന തീപ്പന്തമായി സുപ്രഭാതം നിലകൊണ്ടു. ബാബരി മസ്ജിദ് കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടപ്പോൾ എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട് മൗനത്തെ ആയിരം നാവുള്ള പ്രതിഷേധസ്വരമാക്കി. ബാബരി മസ്ജിദ് തകർന്നിടത്ത് ശ്രീരാമക്ഷേത്രം പണിയുന്നതിന് ഇക്കാലമത്രയും മതേതരത്വം വലിയ വായയിൽ വിളിച്ചുകൂവിയ നേതാക്കൾ പോലും തലകുലുക്കി സമ്മതിച്ചപ്പോൾ ആ കുലുക്കിയ തലകൾക്ക് മൂർച്ചയേറിയ വാക്കുകൾ കൊണ്ട് കിഴുക്കുകൊടുക്കാൻ പത്രം അമാന്തിച്ചില്ല. പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള സമരങ്ങളിൽ പങ്കെടുത്തവരെ കേരള പൊലിസ് അറസ്റ്റ് ചെയ്തപ്പോൾ അഗ്‌നിപടരും വാക്കുകൾ കൊണ്ടാണ് പ്രതികരിച്ചത്. വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം തിരുത്തിക്കാനും സുപ്രഭാതത്തിന് കഴിഞ്ഞു.


മലയാളിയുടെ വായനാമണ്ഡലത്തിൽ നീതിബോധത്തിന്റെ നിത്യപ്രതിഷ്ഠയാകാൻ സുപ്രഭാതത്തിനു കഴിഞ്ഞുവെന്നത് കൂടുതൽ അഭിമാനകരമാണ്; ഒപ്പം കൂടുതൽ കർമനിരതരാകണമെന്ന ഓർമപ്പെടുത്തൽ കൂടിയാണത്. സംസ്‌കാരം പലായനം ചെയ്തുകൊണ്ടിരിക്കുന്ന അഭിശപ്തകാലത്ത് മലയാളിക്ക് പത്രവായനയുടെ പുതിയൊരു സംസ്‌കാരം സുപ്രഭാതം നൽകി. പിന്നിട്ട വർഷങ്ങൾ താണ്ടിയത് കനൽപ്പാതയാണെങ്കിലും ഞങ്ങൾക്കത് കൂടുതൽ ഉൾക്കരുത്താണ് നൽകുന്നത്.


2014ന്റെ പൊൻപുലരിയായി, സുപ്രഭാതം ഉദിച്ചുയർന്നപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചുമുണ്ടായ നിരീക്ഷണ പരീക്ഷണ നാളുകളെ എങ്ങനെ പ്രതിരോധിച്ചു എന്നതിന്റെ പ്രകാശദീപ്തമായ അടയാളങ്ങളാണ് കഴിഞ്ഞ എട്ട് വർഷത്തെ, ഭൗതികമായ ആർത്തികൾ പടരാത്ത പത്രത്തിന്റെ ജീവസുറ്റ താളുകൾ. നൈതികതയും വിശുദ്ധിയും ശാശ്വതസത്യങ്ങളും എന്നും നെഞ്ചോടുചേർത്ത് എങ്ങനെ മാധ്യമപ്രവർത്തനം സാധ്യമാക്കാം എന്നതിന്റെ മരണമില്ലാത്തെ തെളിവുകളാണ് ഈ പത്രം .


ഒമ്പതാം വർഷത്തിലേക്ക് പാദമൂന്നുമ്പോൾ സുപ്രഭാതത്തിന്റെ മുഖ്യരക്ഷാധികാരിയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെ വിടപറഞ്ഞ നേതൃസ്ഥാനീയരായ മഹത്തുക്കളുടെ ധന്യമായ ഓർമകളാണ് പത്രത്തിൻ്റെ ഓരോ ചുവടിനും കരുത്തുപകരുന്നത്. ചെറുശ്ശേരി ഉസ്താദ്, കാളമ്പാടി ഉസ്താദ് തുടങ്ങി ആ നിര നീണ്ടതാണ്. അവരുടെയെല്ലാം ധന്യമായ ഓർമകൾ കരുത്താക്കി പ്രയാണം തുടരാം. ഇന്നു മുതൽ ഓഗസ്റ്റ് 15 വരെയാണ് കാംപയിൻ കാലയളവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago