റോഡിലെ കുഴിയില്‍ പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രികന് മറ്റൊരു വാഹനം ഇടിച്ച് മരിച്ചു
പറവൂര്‍: എറണാകുളം പറവൂറില്‍ റോഡിലെ കുഴിയില്‍പെട്ട് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന് മറ്റൊരു വാഹനം ഇടിച്ച് മരിച്ചു. പറവൂര്‍ മാഞ്ഞാലി സ്വദേശിയായ ഹാഷിം(52) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
ഇന്നലെ രാത്രി പത്തരയോടെ നെടുമ്പാശ്ശേരി റോഡിലായിരുന്നു അപകടം. കുത്തനെയുള്ള വളവിന് ശേഷമുള്ള ഒരു കുഴിയില്‍ ഹാഷിമിന്റെ സ്കൂട്ടര്‍ മറിയുകയും ഹാഷിം അതില്‍ നിന്നും തെറിച്ച് മറ്റൊരു വാഹനം ഇടിച്ച് മരിക്കുകയും ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിച്ച വാഹനം ഹാഷിമിന്റെ ദേഹത്ത് കയറി ഇറങ്ങിയതാണ് മരണകാരണമായി ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
റോഡിലെക്കുഴികള് സഥിരം അപകടങ്ങള്‍ക്ക് കാരണമാകുന്നത് ആളുകളുടെയിടയില്‍ പ്രതിഷേധം ശക്തമാക്കുകയാണ്.അപകടത്തെക്കുറിച്ച് പോലീസ് അന്വോഷണം നടക്കുകയാണ്. സമീപത്തെ ഹോട്ടലുകളില്‍ നിന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തത് പോലീസിന് വെല്ലുവിളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."