ബിഹാറില്‍ ഇന്ന് മഹാസഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും; തേജസ്വി യാദവ് ഉപമുഖ്യമന്ത്രി
പട്ന: ബിഹാറില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടിനാണ് സത്യപ്രതിജ്ഞ. മഹാഗഡ്ബന്ധന് സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആര്‍ജെഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്യും.ജനതാദള്‍ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാര്‍ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
നിതീഷ് കുമാര്‍ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവര്‍ണര്‍ ഫാഗു ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുക്കും. മഹാഗഡ്ബന്ധന് 2.0 യുടെ മന്ത്രിസഭാ വികസനം പിന്നീട് നടക്കും. ജെ.ഡി.യുവില്‍ നിന്നും ആര്.ജെ.ഡിയില്‍ നിന്നും 14 മന്ത്രിമാര്‍ വീതം ഉണ്ടാകും എന്നാണ് സൂചന. കോണ്‍ഗ്രസിന് മൂന്ന് മന്ത്രി സ്ഥാനത്തിന് പുറമെ സ്പീക്കര്‍ പദവി കൂടി നല്‍കും. സി.പി.ഐ എംഎല്ലിനും ഒരു പക്ഷെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കും. ആരൊക്കെയാകണം മന്ത്രിമാര്‍ എന്നത് സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ പട്നയില്‍ തുടരുകയാണ്.
ബി.ജെ.പിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബി.ജെ.പി കേന്ദ്രനേതൃത്വം പ്രതികരിച്ചത്.
പിന്തുണയ്ക്ക് നന്ദി അറിയിച്ച് നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഫോണില്‍ വിളിച്ചു. 164 എം.എല്‍.എമാരുടെ പിന്തുണയാണ് മഹാഗഡ്ബന്ധന് സഖ്യത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."