സി.എച്ചിന്റെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി
നാദാപുരം മേഖലയില്‍ സി.പി.എം വീണ്ടും അശാന്തി വിതയ്ക്കുന്നു. ഇടത് ഭരണത്തിന്റെ മറവില്‍ മുഹമ്മദ് അസ്‌ലം എന്ന ചെറുപ്പക്കാരനെ സി.പി.എം ഗുണ്ടകള്‍ കൊലക്കത്തിക്ക് ഇരയാക്കിയിരിക്കുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിനെപോലും നാണിപ്പിക്കുന്ന രീതിയിലാണ് കൊല നടത്തിയത്. തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി നിരപരാധി എന്ന് പറഞ്ഞ് വിട്ടയച്ച മുഹമ്മദ് അസ്‌ലമിനെതിരെ പാര്‍ട്ടി ഗുണ്ടകള്‍ നിയമം നടപ്പാക്കുകയായിരുന്നു. ഷിബിന്‍ വധക്കേസിനോട് അനുബന്ധിച്ച് നാദാപുരത്തെ തൂണേരിയിലും പരിസര പ്രദേശങ്ങളിലും മാര്‍ക്‌സിസ്റ്റുകാര്‍ സംഹാരതാണ്ഡവമാടിയായപ്പോള്‍ കോടിക്കണക്കിന് രൂപയുടെ വസ്തുവഹകളാണ് കൊള്ള ചെയ്യപ്പെട്ടത്. വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടത് വേറെ. ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് അധ്വാനിച്ചത് ഒരു നിമിഷംകൊണ്ട് ചുട്ടുചാമ്പലാക്കപ്പെട്ടു. ചെറിയ പ്രശ്‌നങ്ങള്‍പോലും ഊതിവീര്‍പിച്ച് നാദാപുരം മേഖലയില്‍ അക്രമം ആഴിച്ചുവിടുക സ്ഥിരമാണ്. 1988ല്‍ മാര്‍ ക്‌സിസ്റ്റ് നേതാവ് കണാരനെ ആക്രമിച്ചു എന്ന് പറഞ്ഞു എത്ര മനുഷ്യ ജീവനുകളാണ് അന്ന് കുരുതികഴിക്കപ്പെട്ടത്.
വന്ദ്യവയോധികനായ വാരിയംകണ്ടി കുഞ്ഞഹമ്മദ് ഹാജിയെപ്പോലും കൊലക്കത്തിക്ക് ഇരയാക്കി. പളളികളില്‍ കയറി വിശുദ്ധ ഖുര്‍ആന്‍ പിച്ചിചീന്തി അംഗശുദ്ധിവരുത്താനുള്ള ഹൗളുകളില്‍ മൂത്രം ഒഴിച്ചു. ഒരുപാട് മുസ്‌ലിം വീടുകള്‍ അഗ്നിക്കിരയാക്കി. നാദാപുരം മേഖലയെ എന്നും സംഘര്‍ഷ ഭൂമിയാക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുസ്‌ലിം ലീഗ് നേതാവും കേരള മുഖ്യമന്ത്രിയും ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞു. മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും. മൃഗം അധപതിച്ചാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാകും. ആ വാക്കുകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്.
മുഹമ്മദ് സക്കരിയ്യ തെന്നല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."