സര്‍ക്കാരിനെ അട്ടിമറിക്കന്‍ ആസൂത്രിത നീക്കം; രാജ്ഭവന് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്:കോടിയേരി
തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന് ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ട വെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനെതിരേ ജനം രംഗത്തുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം പുതിയ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യം എല്ലാവരും മനസിലാക്കണം. അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ടവെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ കേന്ദ്രം ഡല്‍ഹിയും ആസ്ഥാനം ആര്.എസ്.എസ് ഓഫീസുമാണ്.
ഇത്തരം കേന്ദ്രങ്ങള്‍ സി.പി.എമ്മിനെതിരേ നടത്തുന്ന ഇടപെടല്‍ കേരളത്തില്‍ രാജ്ഭവന് ആസ്ഥാനമായി തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും ഇതിനെതിരെ ജനങ്ങളെ വെച്ച് നേരിടണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."