HOME
DETAILS

മുസ്‌ലിം മതസ്ഥാപനങ്ങളുടെ കണക്കെടുക്കാൻ നിർദേശം; പ്രതിഷേധം

  
backup
August 20 2022 | 07:08 AM

muslim-institutions


പഞ്ചായത്തുകൾക്ക് നിർദേശം ബാലവകാശ കമ്മിഷൻ ആവശ്യപ്പെട്ടതനുസരിച്ചെന്ന് ഉദ്യോഗസ്ഥർ
കൽപ്പറ്റ • വയനാട്ടിൽ മുസ് ലിം മാനേജ്‌മെന്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ പഞ്ചായത്തുകൾക്ക് സർക്കുലർ. ജില്ലാ ശിശുവികസന ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് അസാധാരണ വിവര ശേഖരത്തിനുള്ള സർക്കുലർ പഞ്ചായത്ത് അസിസ്റ്റന്റ് ഡയരക്ടർ ഇറക്കിയത്. വയനാട്ടിൽ പ്രവർത്തിക്കുന്ന മുസ് ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയുടെ വിവരം ലഭ്യമാക്കണമെന്ന് പഞ്ചായത്ത് അസി. ഡയരക്ടറോട് ജില്ലാ ശിശുസംരക്ഷണ ഓഫിസർ ഈമാസം 10ന് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന മുസ് ലിം മത വിദ്യാഭ്യാസ കേന്ദ്രങ്ങൾ, മതപഠനം നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങൾ 20നുള്ളിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ പഞ്ചായത്ത് അസിസ്റ്റന്റ് ഡയരക്ടർ ഉത്തരവിറക്കിയത്. വിവരങ്ങൾ ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ വഴി അയക്കണമെന്നും ആ വിവരം പഞ്ചായത്ത് അസിസ്റ്റന്റ് ഡയരക്ടറുടെ ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്നും പറയുന്ന കത്തിൽ വിവരങ്ങൾ ശേഖരിക്കാനുള്ള മാർഗരേഖയും നൽകിയിട്ടുണ്ട്.


ഒരു മതവിഭാഗത്തിന്റെ മാത്രം സ്ഥാപനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനായി നിർദേശം നൽകിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യം ഇതോടെ ശക്തമായിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് ഇത്തരത്തിലൊരു വിവര ശേഖരണം നടത്തുന്നതെന്നാണ് വയനാട് ശിശുവികസന ഓഫിസറുടെ കാര്യാലയത്തിൽ നിന്നുള്ള വിശദീകരണം. ഒരു പരാതിയിൻമേലുള്ള അന്വേഷണം നടത്താനായാണ് ഇത്തരത്തിൽ വിവരശേഖരണം നടത്തുന്നതെന്നും ഈ ഓഫിസിലെ ഉദ്യോഗസ്ഥർ പറയുന്നു.
വയനാട്ടിലെ മുസ് ലിം മതവിഭാഗത്തിൽപ്പെട്ട ഒരു സ്ഥാപനത്തിനെതിരേ തിരുവനന്തപുരം ബാലവകാശ കമ്മിഷനിൽ പരാതി ലഭിച്ചെന്നും ഇതാണ് ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാനുള്ള നിർദേശം നൽകിയതെന്നുമുള്ള മറുപടിയാണ് ശിശുസംരക്ഷണ ഓഫിസ് നൽകുന്നത്.
എന്നാൽ, എന്താണ് പരാതിയെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. അതേസമയം സർക്കുലർ വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago