HOME
DETAILS

മാധ്യമ മേഖലയിലെ അപചയം: സ്വയം വിമർശനത്തിന് തയാറാവണം; മുഖ്യമന്ത്രി

  
backup
August 21 2022 | 06:08 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%aa%e0%b4%9a%e0%b4%af%e0%b4%82-%e0%b4%b8%e0%b5%8d


പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം • മാധ്യമരംഗത്തെ അപചയങ്ങൾ തിരിച്ചറിയാൻ തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകാൻ മാധ്യമങ്ങൾ തന്നെ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സമൂഹ മാധ്യമങ്ങളുടെ കാലത്ത് വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ മാധ്യമങ്ങൾ മുൻപെങ്ങുമില്ലാത്ത വിമർശനം നേരിടുകയാണ്. മുന്നിൽ കാണുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്ന കാലം മാറി. അതുകൊണ്ടുതന്നെ ഇത്തരം നയസമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാർത്ത വസ്തുതയുമായി ബന്ധപ്പെട്ടതാണ്. വസ്തുതയുമായി ബന്ധമില്ലാത്ത സാങ്കൽപ്പിക വാർത്തകൾ വരുമ്പോൾ തെറ്റാണെന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിക്കുന്ന സംസ്‌കാരം വീണ്ടും ഉയർന്നുവരണം.
മതനിരപേക്ഷതയും വർഗീയതയും ഏറ്റുമുട്ടുന്ന പുതിയ കാലത്ത് നിഷ്പക്ഷത പാലിച്ചാൽ അത് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നതിലേക്കായിരിക്കും നയിക്കുക. വർഗീയതയെ ഉയർത്തിപ്പിടിക്കുന്നത് മനുഷ്യത്വപരമല്ല. എന്നാൽ ഇപ്പോൾ പല മുഖ്യധാരാ മാധ്യമങ്ങൾപോലും വർഗീയതയ്ക്ക് വളരാനുള്ള സാഹചര്യമൊരുക്കുന്ന തരത്തിൽ നിഷ്പക്ഷത പുലർത്തുന്നതാണ് കാണുന്നത്. ഇതിന് മാറ്റം വരണം. അനീതിയും അസത്യവും അധർമവും തിരിച്ചറിയാനുള്ള കഴിവ് മാധ്യമങ്ങൾക്കുണ്ടാകണം – മുഖ്യമന്ത്രി പറഞ്ഞു.
നിയമവിരുദ്ധമായ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ചെയ്യേണ്ടത്. എന്നാൽ കുറ്റകൃത്യം ബ്രേക്കിങ് വാർത്തയാക്കാനാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്. ഈ മത്സരത്തിനിടെ കുറ്റവാളികളുമായി പൊരുത്തപ്പെടാനും അവരുമായി ധാരണ ഉണ്ടാക്കുന്ന സ്ഥിതിയുമുണ്ട്.


വികസന പദ്ധതികൾ പൂർണ ഫലപ്രാപ്തിയിലെത്തണമെങ്കിൽ സർക്കാർ നടപടികൾ ജനങ്ങളിലേക്കെത്തിക്കേണ്ട ബാധ്യതയും മാധ്യമങ്ങൾക്കാണ്. മാധ്യമങ്ങളിലേക്ക് വൻതോതിൽ കോർപറേറ്റ് മൂലധനം ഒഴുകുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂനിയൻ പ്രസിഡന്റ് കെ.പി റെജി അധ്യക്ഷനായി. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, വി.കെ പ്രശാന്ത് എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു, യൂനിയൻ സംസ്ഥാന ജന. സെക്രട്ടറി ഇ.എസ് സുഭാഷ്, ജന. കൺവീനർ സുരേഷ് വെള്ളിമംഗലം സംസാരിച്ചു.


പ്രതിനിധി സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ശശി തരൂർ എം.പി, പാലോട് രവി, അനുപമ ജി. നായർ പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പുതിയ കമ്മിറ്റി ചുമതലയേൽക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago