ജെൻഡർ ന്യൂട്രാലിറ്റി നിർദേശം അംഗീകരിക്കാനാവില്ല: എസ്.കെ.എസ്.ബി.വി
ചേളാരി •ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ അരാജകത്വവും ലിബറലിസവും അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യ മാർഗത്തിലൂടെ ഇത്തരം ആശയങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവർത്തക സമിതി. ഇത്തരം നിർദേശങ്ങൾ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തഹ്ദീസ് തെക്കൻ മേഖലാ ശക്തീകരണ സംഗമം സെപ്റ്റംബർ മൂന്നിന് എറണാകുളത്ത് വച്ചും ഇഖ്‌റ ടാലന്റ് ഷോ സെപ്റ്റംബർ 10ന് ചേളാരിയിൽ വച്ചും നടത്താൻ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് റാജിഅലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ചെയർമാൻ പി. ഹസൈനാർ ഫൈസി പ്രാർഥന നടത്തി. കൺവീനർ പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി മാനേജർ എം.എ ചേളാരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷാഫി ദ്വാരക സ്വാഗതം പറഞ്ഞു. വർക്കിങ് സെക്രട്ടറി ദിൽഷാദ് ഫറോക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജസീബ് മുക്ക് കർമ്മപദ്ധതി സമർപ്പിച്ചു.
മുഹമ്മദ് സ്വാലിഹ്, തൗഫീഖ് റഹ്മാൻ, പി.എസ് ആരിഫ് തങ്ങൾ, തുഫൈൽ തങ്ങൾ, മുഹമ്മദ് ഷിഫാസ്, സവാദ് പുതുവഴിയിൽ, മുഹമ്മദ് റഹൂഫ്, ഇജാസ് നാസർ, ഷമീൽ കോഴിക്കോട്, കെ.എ അഫ്‌സൽ, കെ.എസ് റിഷാൽ, റിഹാൻ അലി തങ്ങൾ, റിഷാദ് ചുയലി, കെ.കെ ഹാദി മുഹമ്മദ്, കെ.സി മുഹമ്മദ് മുഷ്താഖ്, മുഹമ്മദ് നാഫിഹ് ഏലംകുളം, അബ്ദുറഹ്മാൻ സവാദ്, മുദശ്ശിർ ഇബ്രാഹിം, അഫ്‌ലഹ്, ഫർഹാൻ മില്ലത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."