HOME
DETAILS

നിലമറന്ന് ഗവർണർ

  
backup
August 22 2022 | 06:08 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%97%e0%b4%b5%e0%b5%bc%e0%b4%a3%e0%b5%bc

സ്വന്തം ലേഖകർ
തിരുവനന്തപുരം/ന്യൂഡൽഹി • കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്ന പരാമർശത്തിൽ ഗവർണർക്കെതിരേ എൽ.ഡി.എഫും സി.പി.എമ്മും. 2019ൽ ചരിത്ര കോൺഗ്രസ് വേദിയിൽ തന്നെ കായികമായി നേരിടാൻ വി.സി ഒത്താശ ചെയ്‌തെന്നും അദ്ദേഹം ക്രിമിനലാണെന്നുമായിരുന്നു ഗവർണറുടെ രൂക്ഷമായ പ്രതികരണം. സംഭവത്തെക്കുറിച്ച് പൊലിസിനെ അറിയിക്കാൻ വി.സി തയാറായില്ല. റിപ്പോർട്ട് ചെയ്യണമെന്ന് രാജ്ഭവനിൽനിന്ന് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അതും അവഗണിച്ചെന്നും ആക്രമണ ഗൂഢാലോചനയിൽ വി.സിയും ഭാഗമായെന്നും ഗവർണർ ആരോപിച്ചു.
എന്നാൽ, ഗവർണറുടെ പരാമർശത്തിനെതിരേ സി.പി.എമ്മും എൽ.ഡി.എഫും ശക്തമായി പ്രതികരിച്ചു. അറിയപ്പെടുന്ന ആർ.എസ്.എസുകാരെ ജീവനക്കാരായി നിശ്ചയിച്ച് രാജ്ഭവനെ കേവലം ആർ.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് ഗവർണർ അധപതിപ്പിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഗവർണറുടെ നടപടി ഭരണഘടനാ പദവിക്ക് നിരക്കാത്തതാണ്. കണ്ണൂർ വി.സി എന്തുതെറ്റാണ് ചെയ്തത്. എല്ലാ സീമകളും ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടലുകൾ ആരെ പ്രീതിപ്പെടുത്താനുള്ളതാണെന്ന് വ്യക്തമാക്കണം. ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും സി.പി.എം ആരോപിച്ചു. ഗവർണറുമായി ഏറ്റുമുട്ടുക സർക്കാരിന്റെ നയമല്ലെന്നും ഏതു വിഷയത്തിലും ചർച്ചയാകാമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ഇടതുനയം. എന്നാൽ ഇതിനൊന്നും ഗവർണർ അർഹനല്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
നിലവിൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഗവർണറുടെ നടപടി വിവാദമായിരിക്കെ മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരേ പ്രത്യക്ഷത്തിൽ രംഗത്തുവരാതെ സമവായ സാധ്യതയാണു തേടുന്നത്. ഇതിനിടെ ഗവർണർക്കെതിരേ വന്ന വിവാദം ഉയർത്തി അദ്ദേഹത്തെ പ്രതിരോധത്തിലാക്കാനാണ് പാർട്ടി തീരുമാനം. 2019ൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടാണ് ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരേ ചരിത്രകാരൻ ഇർഫാൻ ഹബീബ് അടക്കം പ്ലക്കാഡുയർത്തി പ്രതിഷേധിച്ചത്.
ഉന്നതനിലവാരം കാത്തുസൂക്ഷിക്കേണ്ട ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചു. കണ്ണൂർ വി.സിക്കെതിരേ നടത്തിയ പരാമർശം ഗവർണറുടെ പദവിക്ക് യോജിച്ചതാണോയെന്ന് പുനർചിന്തനം നടത്താൻ അദ്ദേഹം തയാറാകണമെന്നും ജയരാജൻ പറഞ്ഞു. സാധാരണ ആർ.എസ്.എസ് സേവകനെ പൊലെ ഒരു ഗവർണർ തരംതാഴാൻ പാടില്ല. കേന്ദ്ര-ബി.ജെ.പി വർഗീയ താൽപര്യം നടപ്പാക്കാൻ ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രതിരോധിക്കുമെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, കണ്ണൂർ വി.സിക്കെതിരേയുള്ള ഗവർണറുടെ പരാമർശത്തിൽ സർക്കാർ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago