HOME
DETAILS

രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എത്ര ഭാഗ്യവാന്മാർ!

  
backup
August 25, 2022 | 8:00 PM

political-organaisations111

മഹാഭാഗ്യം ചെയ്തവരാണ് രാഷ്ട്രീയപ്പാർട്ടി നേതാക്കൾ. അവർ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ഭാഗ്യം അവരെ തേടിയെത്തും. ഇന്നത്തെ ഭരണപക്ഷം നാളത്തെ പ്രതിപക്ഷമാകുമെന്നത് ഒരു യാഥാർഥ്യമായതിനാൽ തങ്ങളെ ബാധിക്കുന്ന നിയമക്കുരുക്കുകളിൽനിന്ന് ഊരിപ്പോരാൻ പരസ്പരം സഹകരിച്ചാണ് അവർ പ്രവർത്തിച്ചുപോരുന്നത്. അനുഭവിച്ചുപോരുന്ന സുഖസാന്ദ്രജീവിതം അതുകൊണ്ടുതന്നെ അവിരാമം തുടരും. നിയമങ്ങളും ചട്ടങ്ങളും അവരെ അലട്ടുന്നേയില്ല. കോടതികൾ നേരിട്ട് ഇടപെട്ട് പൊലിസിനോട് കേസെടുക്കാൻ പറഞ്ഞാലും ഒരൊറ്റ ഫോൺ കോളിൽ കേസ് ഐസ്‌ക്യൂബായി മാറും. എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവൻസും വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചാൽ അഹമിഹമകയാ പിന്തുണയുമായി പ്രതിപക്ഷം നിയമസഭയിൽ ഒറ്റക്കെട്ടാകും. അഴിമതിക്കെതിരേ നിയമം വന്നാൽ നേതാക്കൾക്ക് അത്തരം കേസുകളിൽനിന്ന് രക്ഷപ്പെടാനുള്ള പഴുതുകളും ഒപ്പിച്ചുവയ്ക്കും. ഒറ്റനോട്ടത്തിൽ ആർക്കും കണ്ടുപിടിക്കാനാവാത്ത പഴുതുകൾ.

നിയമംപോലും രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ അപ്രമാദിത്വത്തിന് മുന്നിൽ നമ്രശിരസോടെ നിൽക്കുന്നതിനെയാണ് ഇന്നത്തെ കാലം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. റോഡിലെ കുഴിയിൽ വീണ് ആളുകൾ മരിക്കുമ്പോഴും മന്ത്രിമാർക്ക് ഊഞ്ഞാലാടി രസിക്കാൻ കഴിയുന്നത് ഇതിനാലാണ്. കേസുമായി പുലബന്ധം പോലുമില്ലാത്ത ഒരു പരാമർശം ന്യായാധിപസ്ഥാനത്ത് നിന്ന് ഉണ്ടാകുമ്പോഴേക്കും തൽസ്ഥാനം രാജിവച്ച് ഇറങ്ങിപ്പോകുന്ന മന്ത്രിമാരുടെ കാലം എന്നേ കഴിഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന് തെളിവുകൾ നിരത്ത് ജഡ്ജി വിധി പറഞ്ഞാൽ ന്യായാധിപനെ അപകീർത്തിപ്പെടുത്തുന്ന വിമർശനശരങ്ങൾ തൊടുത്തുവിടാൻ രാഷ്ട്രീയപ്പാർട്ടി നേതാക്കളിൽ ചിലർക്ക് ഇന്ന് മടിയില്ല. പാടില്ല, പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ എന്ന ചങ്ങമ്പുഴയുടെ വരികൾക്കൊന്നും ഇന്നൊരു പ്രസക്തിയുമില്ല.

ലോകായുക്തയുടെ പല്ലുകൊഴിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത് ഒന്നാം പിണറായി സർക്കാരിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി ജലീലിനെതിരേ ലോകായുക്തയിൽനിന്നു വന്ന വിധിപ്രസ്താവമായിരുന്നു. വിധിയെത്തുടർന്ന് കെ.ടി ജലീലിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഇതൊരു അപകട സൂചനയാണെന്ന് മനസിലാക്കിയാണ് സർക്കാർ ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങുന്നത്. അടുത്ത ചൊവ്വാഴ്ച ഭേദഗതി വരുത്തിയ ബിൽ നിയമസഭയിൽ അംഗീകരിക്കുമ്പോൾ പ്രതിപക്ഷം എതിർത്താലും ഭേദഗതി പാസാക്കപ്പെടും. ഗവർണർ അപ്പോഴേക്കും പരുവപ്പെട്ടില്ലെങ്കിൽ ഭേദഗതി ബില്ലിൽ ഒപ്പിടാൻ അൽപം വൈകുമെന്നു മാത്രം. സർക്കാരുമായുള്ള ഗവർണറുടെ യുദ്ധം ക്ലൈമാക്‌സിൽ എത്തുമ്പോൾ ഗവർണർ ആയുധംവച്ച് കീഴടങ്ങാറാണ് പതിവ്. അതുവരെ കണ്ട ഗർവിഷ്ഠനായ ഗവർണറെയായിരിക്കില്ല പിന്നീട് കാണുക.

രാഷ്ട്രീയപ്പാർട്ടികളുടെ സംസ്ഥാന നേതാക്കളെ ലോകായുക്തയുടെ അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കുന്ന ഭേദഗതി ബില്ലാണ് കഴിഞ്ഞദിവസം സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചിരുന്നു. നേരത്തെ മറ്റൊരു ഭേദഗതി സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചിരുന്നു. അധികാര സ്ഥാനത്തിരിക്കുന്ന ജനസേവകനെതിരേ ലോകായുക്ത വിധി വന്നാൽ ഭരണപക്ഷത്തിനു തീരുമാനമെടുക്കാമെന്നായിരുന്നു ആ ഭേദഗതി. ഭേദഗതി രേഖയിൽ 'ജനസേവകനെതിരേ' എന്ന പ്രയോഗം കടന്ന കൈയായിപ്പോയി. അഴിമതി നടത്തിയാലും പോരാ, എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട ജനത്തിന്റെ പേരിൽതന്നെ അതും വേണമെന്ന് ഭേദഗതി തയാറാക്കിയവർ നിർബന്ധം പിടിക്കരുതായിരുന്നു. 1999ലെ കേരള ലോകായുക്ത നിയമം അനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭാ അംഗങ്ങൾ, രാഷ്ട്രീയപ്പാർട്ടികളുടെ സംസ്ഥാന നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയുള്ള അഴിമതിയാരോപണങ്ങൾ ലോകായുക്തയ്ക്ക് അന്വേഷിക്കാമായിരുന്നു. ഇതിൽ രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ സംസ്ഥാന നേതാക്കൾക്കെതിരേയുള്ള അന്വേഷണമാണ് സബ്ജക്ട് കമ്മിറ്റി ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ഇതുകൊണ്ടുണ്ടാകാവുന്ന ഗുണം രാഷ്ട്രീയപ്പാർട്ടികളുടെ ജില്ലാ നേതാക്കൾ സംസ്ഥാന നേതാക്കളാകാൻ പഠിച്ച അടവുകൾ പതിനെട്ടും പയറ്റുമെന്നതാണ്. സംസ്ഥാന നേതാക്കളായാൽ അഴിമതി നടത്താൻ പിന്നെ ലോകായുക്തയെ പേടിക്കേണ്ടല്ലോ. ലോകായുക്തയിൽനിന്ന് മുഖ്യമന്ത്രിക്കെതിരേ വിധിയുണ്ടായാൽ തീരുമാനമെടുക്കുന്നതിനു അപ്പലറ്റ് അതോറിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അപ്പലറ്റ് അതോറിറ്റി എന്ന് പറയുന്നത് വലിയ സംഭവമല്ല. നിയമസഭ തന്നെയാണ്. നിയമസഭയിൽ ഭരണകക്ഷിക്കായിരിക്കും ഭൂരിപക്ഷം എന്നതിനാൽ ആ വഴിയെ ഭയക്കേണ്ടതില്ല. എം.എൽ.എമാർക്കെതിരേയാണ് പരാതിയെങ്കിൽ സ്പീക്കർ അപ്പലറ്റ് അതോറിറ്റിയായി മാറും. ചുരുക്കത്തിൽ സുഭദ്രത്തമ്പുരാട്ടിയും അപ്പനും അനന്തരവനും ചേരുന്ന കുടുംബ ട്രസ്റ്റ് പോലെയായി മാറും നിയമസഭ.

പാതയോരത്തെ കൊടിമരങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നുവെന്നും കാഴ്ചയ്ക്ക് മറവുണ്ടാക്കുന്നതിനാൽ അപകടസാധ്യത ഏറെയാണെന്നും പറഞ്ഞ് പാതയോരങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. കൊടിമരങ്ങൾ സ്ഥാപിക്കുന്നതിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാത്തതിനാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അന്നത്തെ നിർദേശം രാഷ്ട്രീയപ്പാർട്ടികൾ ഗൗനിച്ചില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടും കൊടിമരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ മാറ്റിയില്ല. നവംബർ 28നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തന്റെ രണ്ടാഴ്ച മുമ്പുള്ള വിധി പ്രസ്താവം ആവർത്തിക്കുകയുണ്ടായി. വിധി പ്രസ്താവത്തിനൊപ്പം ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്നും അന്നദ്ദേഹം കൂട്ടിച്ചേർത്തു. എന്നിട്ടുണ്ടോ രാഷ്ട്രീയപ്പാർട്ടികൾ കുലുങ്ങുന്നു. നിലവിലുള്ള കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്നും കഴിഞ്ഞ നവംബറിൽ ഹൈക്കോടതി കർശന നിർദേശം നൽകിയതായിരുന്നു. ആരുകേൾക്കാൻ. പത്ത് ദിവസമല്ല പത്ത് വർഷം കഴിഞ്ഞാലും പാതവക്കിലെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ രാഷ്ട്രീയപ്പാർട്ടികൾ തയാറാകുമെന്ന് തോന്നുന്നില്ല. സർക്കാർ വിധി നടപ്പാക്കാത്തതുകൊണ്ടാണ് ഹൈക്കോടതിക്ക് വിഷയത്തിൽ കഴിഞ്ഞദിവസവും ഇടപെടേണ്ടിവന്നത്.

അപകടം നടന്നതിനുശേഷം നടപടിയെടുത്തിട്ട് കാര്യമില്ല. കൊച്ചിയിലെ പാതയോരങ്ങളിൽ ഇപ്പോഴും പരസ്യബോർഡുകൾ ഉണ്ട്. പലതും അപകടകരമായ രീതിയിലാണ്. ഒരു രാഷ്ട്രീയപ്പാർട്ടി നടത്തിയ സമ്മേളനത്തിന്റെ കൊടിമരങ്ങൾ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. കോടതി ഉത്തരവ് സർക്കാർ കൃത്യമായി പാലിക്കുന്നില്ല. ഇത്രയും കാര്യങ്ങളാണ് കഴിഞ്ഞ ദിവസവും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എടുത്തുപറഞ്ഞത്. ചിലപ്പോൾ സർക്കാർ സർവകക്ഷി യോഗം വിളിച്ചു തീരുമാനമെടുക്കാതെ പിരിഞ്ഞേക്കും. കഴിഞ്ഞ വർഷവും സർക്കാർ സർവകക്ഷി യോഗം വിളിച്ചിരുന്നതാണല്ലൊ.

ലോകായുക്തയുടെ ചിറകരിയുന്നതിൽ വ്യാപൃതരായിക്കഴിയുന്ന ഭരണകൂടത്തിന് കൊടിമരങ്ങൾ നീക്കാൻ വീണ്ടും നിർദേശം നൽകിയ ഹൈക്കോടതിയെ അനുസരിക്കാൻ സമയം കിട്ടുമോ? എത്ര സമർഥമായാണ് രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, നിയമത്തെപ്പോലും തങ്ങളുടെ രക്ഷാകവചമാക്കി തീർക്കുന്നത്!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ നിന്ന് മരണം സ്ഥിരീകരിച്ചു; എന്നാൽ വീട്ടിലേക്ക് മടങ്ങും വഴി ആംബുലൻസിൽ വെച്ച് വയോധികയ്ക്ക് ജീവന്റെ തുടിപ്പ്

Kerala
  •  11 minutes ago
No Image

പുനര്‍നിര്‍മാണം; ഗസ്സയുടെ മണ്ണില്‍ അമേരിക്കൻ സൈന്യം ഇറങ്ങില്ലെന്ന് യു.എസ്

International
  •  17 minutes ago
No Image

റിയാദിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു; സൗദിയിലെ 71 മത്തെ സ്റ്റോർ

Saudi-arabia
  •  37 minutes ago
No Image

മകന്റെ മരണത്തിൽ മുൻ ഡിജിപിക്കും മുൻ മന്ത്രിക്കുമെതിരെ കൊലപാതക കേസ്; വീഡിയോകൾ വിവാദമാകുന്നു

crime
  •  an hour ago
No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  8 hours ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  9 hours ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  9 hours ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  9 hours ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  10 hours ago


No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  10 hours ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  10 hours ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  11 hours ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  11 hours ago