അതേസമയം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നതായി ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്ന് പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സമ്മർദ്ദം ചെലുത്തി നാമനിർദ്ദേശപത്രികകൾ പിൻവലിക്കാൻ നിർബന്ധിക്കുന്നുവെന്ന് അദ്ദേഹം പറ്റ്നയിലെ ശേഖ്പുര ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിലംപൊത്തുമെന്ന ഭയത്താൽ ബിജെപി സമ്മർദ്ദതന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്ന് പ്രശാന്ത് കിഷോർ വിശദീകരിച്ചു. "ആരു വിജയിച്ചാലും ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി എപ്പോഴും പറഞ്ഞിരുന്നു. പക്ഷേ, ഇത്തവണ അവരുടെ ആത്മവിശ്വാസം തകർത്തത് ജൻ സൂരജ് പാർട്ടിയാണ്," അദ്ദേഹം പറഞ്ഞു.
ദാനാപൂർ മണ്ഡലത്തിലെ ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് കുമാർ (മുതൂർ ഷാ)യെ കസ്റ്റഡിയിലെടുത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. അമിത് ഷായും സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മറ്റു ബിജെപി നേതാക്കളും ചേർന്ന് മുതൂർ ഷായെ ദിവസം മുഴുവൻ തടങ്കലിൽ വെച്ചെന്നും അദ്ദേഹം ആരോപിച്ചു.
police hunt continues for india alliance candidates in bihar; two cpi(ml) candidates arrested after filing nomination papers.