HOME
DETAILS

സി.പിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണം: മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

  
Web Desk
August 28 2022 | 03:08 AM

kerala-cpm-district-committee-office-attack-3-abvp-workers-in-custody-2022

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സ്വകാര്യ ആശുപത്രിയില്‍നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ലാല്‍, സതീര്‍ത്ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് പറഞ്ഞു.

എ.ബി.വി.പി പ്രവര്‍ത്തകരാണ് ഓഫിസിലേക്ക് കല്ലെറിഞ്ഞതെന്നും വഞ്ചിയൂരില്‍ സംഘര്‍ഷമുണ്ടാക്കിയ സംഘമാണിതെന്നും പൊലിസ് നേരത്തെ സൂചന നല്‍കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവിടെനിന്ന് രാത്രി ഒന്നേകാലോടെയാണ് പ്രതികള്‍ പുറത്ത് പോയി ആക്രമണം നടത്തിയത്. ശനിയാഴ്ച പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിനുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ആശുപത്രിയില്‍ നിന്നു പ്രതികള്‍ പുറത്തു പോകുന്നതിന്റെയും തിരികെയെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് നിര്‍ണായകമായി.

സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ ശനിയാഴ്ച പുലര്‍ച്ച രണ്ടോടെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago