HOME
DETAILS

എടപ്പാള്‍ മേല്‍പ്പാലം, തവനൂര്‍-തിരുന്നാവായ പാലം; ഉന്നതതല യോഗം ചേര്‍ന്നു

  
backup
August 24 2016 | 19:08 PM

%e0%b4%8e%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a4


എടപ്പാള്‍: കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയ തവനൂര്‍ നിയോജക മണ്ഡലത്തിലെ എടപ്പാള്‍ മേല്‍പാലം, തവനൂര്‍ തിരുനാവായ പാലം എന്നിവയുടെ നിര്‍മാണവുമായിബന്ധപ്പെട്ട് എം.എല്‍.എ കൂടിയായ മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.
നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഭരണാനുമതി നേടിയെടുക്കാന്‍ തീരുമാനമായി. ഗതാഗതക്കുരുക്ക് രൂക്ഷമായ എടപ്പാളില്‍ ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് മേല്‍പാലമെന്ന പദ്ധതിക്ക് ധാരണയായത്. 20 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചത്. സംസ്ഥാനപാതയിലെ കുറ്റിപ്പുറം റോഡില്‍ ആരംഭിച്ച് തൃശൂര്‍ റോഡില്‍ അവസാനിക്കുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കു രൂപം നല്‍കിയെങ്കിലും സാങ്കേതിക തടസങ്ങളെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ബജറ്റില്‍ തുക വകയിരുത്തിയത്. സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുന്നതോടെ നിര്‍മാണം ആരംഭിക്കുമെന്നാണു സൂചന. തവനൂരിനെയും തിരുനാവായയെയും ബന്ധിപ്പിക്കുന്ന പാലത്തിന്  50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബജറ്റില്‍ തുക വകയിരുത്തിയ മറ്റു പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  12 days ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  12 days ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  12 days ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  12 days ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  12 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  12 days ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  12 days ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 days ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 days ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 days ago