HOME
DETAILS

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം

  
May 27 2025 | 13:05 PM

high-wave-caution-advised-on-kerala-coast-department-warning-latestnews

തിരുവനന്തപുരം: കേരള തീരത്ത് നാളെ (28/05/2025) രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിവിധ പ്രദേശങ്ങളില്‍ ജാഗ്രതയുടെ ഭാഗമായി
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.  

റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാപ്പില്‍  മുതല്‍ പൊഴിയൂര്‍ വരെ
കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ 
എറണാകുളം: മുനമ്പം മുതല്‍ മറുവക്കാട് വരെ 
തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ 
മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ 
കോഴിക്കോട്: ചോമ്പാല മുതല്‍ രാമനാട്ടുകര വരെ 
കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂമാഹി വരെ 
കാസറഗോഡ്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ 
കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (റെഡ് അലര്‍ട്ട്)  28/05/2025 രാത്രി 8.30 വരെ 3.5 മുതല്‍ 3.6  മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. കചഇഛകട മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.
5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 hours ago
No Image

കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Kerala
  •  9 hours ago
No Image

സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും

Saudi-arabia
  •  10 hours ago
No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  10 hours ago
No Image

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

Saudi-arabia
  •  10 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

Kerala
  •  10 hours ago
No Image

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  11 hours ago
No Image

കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം

Kerala
  •  11 hours ago
No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  11 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  11 hours ago