HOME
DETAILS

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി

  
Web Desk
May 27 2025 | 15:05 PM

Missing Panchayat Member and Two Daughters Found in Ernakulam Hotel

കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പർ ഐസി സാജനെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് മക്കളുമായി വീട് വിട്ടതെന്ന് മെമ്പർ പൊലിസിനോട് പറഞ്ഞു. സ്വത്ത്‌ വീതം വെച്ച വകയിൽ 50 ലക്ഷം രൂപ ഭർത്താവിന്റെ വീട്ടുകാർ കൊടുക്കാൻ ഉണ്ടെന്നും മെമ്പർ പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത്‌ അംഗം ഐസി സാജനെയും, മക്കളേയുമാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. 

ഐസിയുടെ ഭര്‍ത്താവ് സാജന്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇവരും ഭര്‍ത്താവിന്റെ കുടുംബവും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പിന്നീട് പൊലിസ് ഇടപെട്ട് 50 ലക്ഷം രൂപ ഭര്‍തൃ വീട്ടുകാരില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് വാഗ്ദാനം പാലിച്ചില്ല. തുടര്‍ന്നാണ് യുവതി പൊലിസിനും, ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഭര്‍തൃമാതാവിന്റെ പീഢനം ഇനിയും സഹിക്കാന്‍ കഴിയില്ലെന്നും യുവതി കുറിപ്പില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് മക്കളോടൊപ്പം യുവതിയെ കാണാതാവുന്നത്.

A panchayat member from Kottayam, who went missing along with her two daughters, has been safely located at a hotel in Ernakulam. The police launched an extensive search operation after the family was reported missing earlier today. Preliminary investigations suggest the disappearance was linked to a family dispute over property. Authorities have confirmed all three are safe and undergoing necessary procedures. Updates to follow.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  19 hours ago
No Image

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്

International
  •  20 hours ago
No Image

'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു

National
  •  20 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം

National
  •  20 hours ago
No Image

'ആവുധി' ആവശ്യപ്പെട്ട് സന്ദേശം; മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍, ചോദ്യവും മറുപടിയും സൈബറിടത്ത് വൈറല്‍

Kerala
  •  20 hours ago
No Image

വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല

International
  •  20 hours ago
No Image

തെളിവുകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

National
  •  21 hours ago
No Image

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ ട്വീറ്റുകളില്‍ അലസമായ അന്വേഷണം; ഡല്‍ഹി പൊലിസിനെതിരെ കോടതി

National
  •  21 hours ago
No Image

കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്

Kerala
  •  21 hours ago
No Image

കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Kerala
  •  21 hours ago