HOME
DETAILS

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

  
May 27 2025 | 17:05 PM

UAE and Oman Sign Pact to Develop Al Rawda Special Economic Zone

മസ്‌കത്ത്: അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖലയുടെ ആദ്യ ഘട്ടം വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഒമാനിലെ അല്‍ ബുറൈമി ഗവര്‍ണറേറ്റിലെ മഹാദയിലെ വിലായത്തിലാണ് ഈ മേഖല സ്ഥിതി ചെയ്യുന്നത്.

ഷെയ്ഖ് ഹംദാന്റെ ഔദ്യോഗിക ഒമാന്‍ സന്ദര്‍ശനവേളയിലാണ് പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം അല്‍ സെയ്ദും പരിപാടിയില്‍ പങ്കെടുത്തു.

യുഎഇയും ഒമാനും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പങ്കാളിത്തത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ കരാര്‍. ഷെയ്ഖ് ഹംദാനെ കൂടാതെ പബ്ലിക് അതോറിറ്റി ഫോര്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണസ് ആന്‍ഡ് ഫ്രീ സോണ്‍സ് (ഒപാസ്) ഡെപ്യൂട്ടി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ദീബും ഡിപി വേള്‍ഡിന്റെ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമും കരാറില്‍ ഒപ്പുവച്ചു.

'യുഎഇയും ഒമാനും തമ്മിലുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ബന്ധത്തിലെ ഒരു പുതിയ അധ്യായമാണ് അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല പ്രതിനിധീകരിക്കുന്നത്. ഒപാസും ഒമാനി പങ്കാളികളുമായുള്ള അടുത്ത സഹകരണത്തിലൂടെ, ഈ പുതിയ മേഖല ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും സുസ്ഥിരവും വൈവിധ്യപൂര്‍ണ്ണവുമായ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അഭിലാഷത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും.' സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്ന ഒരു ലോകോത്തര പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുക എന്നതാണ് ഡിപി വേള്‍ഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The UAE and Oman have signed a strategic agreement to jointly develop the Al Rawda Special Economic Zone, aimed at boosting cross-border trade and investment. Discover key details of the partnership and its regional impact.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്

Saudi-arabia
  •  a day ago
No Image

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാളെ വിലകൂടുമോ കുറയുമോ? 

Business
  •  a day ago
No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago
No Image

ബഹ്റൈനിൽ എണ്ണയിതര കയറ്റുമതി 896.59 മില്ല്യൺ ഡോളർ ആയി; 22 % വർദ്ധനവ്

bahrain
  •  a day ago
No Image

പ്രതിഭകളെ വളര്‍ത്താന്‍ 10 കോടിയുടെ പദ്ധതിയുമായി യുഎഇ; പുതുതലമുറയെ ശാക്തീകരിക്കും

uae
  •  a day ago
No Image

ഇസ്‌റാഈലിനുമേൽ ഉപരോധം ഏർപ്പെടുത്താൻ യുകെ മുന്നോട്ട് വരണം; ആവശ്യവുമായി 800-ലധികം അഭിഭാഷകരും ജഡ്ജിമാരും രംഗത്ത്

International
  •  a day ago
No Image

'വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ഇറക്കിയ എന്റെ നേരെ ചെളി വാരി എറിഞ്ഞു' കോണ്‍ഗ്രസ് അവഗണിച്ചെന്ന് ആവര്‍ത്തിച്ച് അന്‍വര്‍; മുന്നണിയില്‍ ഇല്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ മത്സരിക്കും 

Kerala
  •  a day ago