HOME
DETAILS

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

  
Web Desk
May 27 2025 | 16:05 PM

IB Officer Death Case Accused Sukanth Allegedly Exploited Two More Women Financially

കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട സുകാന്തിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പുതിയ വിവരങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടില്‍ സുകാന്ത് മറ്റ് സ്ത്രീകളെയും പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവരില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കിയതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 10 വരെയാണ് സുകാന്തിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ കൂടാതെ മറ്റ് രണ്ടു യുവതികളെ കൂടി ഇയാള്‍ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകയായിരുന്ന യുവതിയെയും, ജയ്പുരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് സുകാന്തിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവതിയെയും വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ ചൂഷണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

ഇന്നലെയായിരുന്നു സുകാന്ത് പൊലിസില്‍ കീഴടങ്ങിയത്. കൊച്ചി സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. ഏകദേശം രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞശേഷമായിരുന്നു സുകാന്തിന്റെ നാടകീയ കീഴടങ്ങല്‍. സുകാന്തിനെ കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും പിടികൂടാന്‍ സാധിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇന്നലെ ഹൈക്കോടതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ പൊലിസില്‍ കീഴടങ്ങിയത്.

ഇരയുടെ മേല്‍ പ്രതിക്ക് വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും യുവതിയെ ചൂഷണം ചെയ്തിരുന്നതായി സംശയിക്കാനുള്ള സൂചനകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വാട്‌സ്ആപ്പ് ചാറ്റുകള്‍ ചോര്‍ന്നതായി പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്ന നിര്‍ണായക ചാറ്റുകള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് ചോദിച്ച കോടതി, ഈ വിവരങ്ങള്‍ ചോര്‍ന്നത് പൊലിസില്‍ നിന്നു തന്നെയാണെന്നും നിരീക്ഷിച്ചു. അതേസമയം, എങ്ങനെയാണ് ചാറ്റുകള്‍ ചോര്‍ന്നതെന്ന് അന്വേഷിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ പാലത്തിനടുത്തായി ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം അസ്വാഭ്വാവിക മരണത്തിന് കേസെടുത്ത പൊലിസ് പിന്നീട് യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെ സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരുന്നു.

ഐബി ഉദ്യോഗസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നായിരുന്നു സുകാന്തിനെതിരെ യുവതിയുടെ കുടുംബം ആദ്യമുന്നയിച്ച പരാതി. പിന്നീട് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കൈമാറിയിരുന്നു.

യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സുകാന്ത് പലതവണകളായി പണം കൈക്കലാക്കിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

Shocking revelations in the IB officer death case as accused Sukanth faces new allegations of financially exploiting two more young women. Investigations reveal a pattern of exploitation, with Sukanth currently in remand until June 10. Get the latest updates on this developing crime story from Kochi.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  12 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  12 hours ago
No Image

അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 hours ago
No Image

ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Kerala
  •  13 hours ago
No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  14 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  14 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  15 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  15 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  15 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  15 hours ago