HOME
DETAILS

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

  
May 27 2025 | 16:05 PM

UAE Central Bank Halts Plan to Raise Bank Minimum Balance to AED 5000 Relief for Expats

ദുബൈ: ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള ചില ബാങ്കുകളുടെ നീക്കം നിര്‍ത്തിവച്ചു. മിനിമം ബാലന്‍സ് വര്‍ധിപ്പിക്കാനുള്ള ബാങ്കുകളുടെ നീക്കം നിര്‍ത്തിവയ്ക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടിരുന്നു. 

രാജ്യത്തെ ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് 5000 ദിര്‍ഹമായി ഉയര്‍ത്തിയേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചിരുന്നു. 

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളോടും വ്യക്തിഗത അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് വര്‍ധനവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. നയം ഉപഭോക്താക്കളില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് അവലോകനം ചെയ്യുന്നത് വരെ ഇത് തുടരും.

ജൂണ്‍ 1 മുതല്‍ നിരവധി പ്രമുഖ ബാങ്കുകള്‍ മിനിമം ബാലന്‍സ് 3,000 ദിര്‍ഹത്തില്‍ നിന്ന് 5,000 ദിര്‍ഹമായി ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതായി സൂചിപ്പിക്കുന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചും സെന്‍ട്രല്‍ ബാങ്ക് പരാമര്‍ശിച്ചിരുന്നു. ഈ നീക്കം പാലിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് 105 ദിര്‍ഹം വരെ പ്രതിമാസ ഫീസ് ഈടാക്കാനായിരുന്നു പല ബാങ്കുകളുടെയും പദ്ധതി.

'ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് 5,000 ദിര്‍ഹമായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതിനെ തുടര്‍ന്ന് ഈ വര്‍ധനവ് ഉപഭോക്താക്കളില്‍ ചെലുത്തുന്ന സ്വാധീനം പഠിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു,' സര്‍ക്കുലറില്‍ പറഞ്ഞു. 

'അതനുസരിച്ച്, വര്‍ധനവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ തീരുമാനം നടപ്പാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.' യുഎഇ സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലറില്‍ പറഞ്ഞു.

ജൂണ്‍ 1 മുതല്‍ നിരവധി പ്രമുഖ ബാങ്കുകള്‍ പുതിയ 5,000 ദിര്‍ഹം പരിധി നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരുന്നതായി എമറാത്ത് അല്‍യൂം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു പ്രമുഖ ബാങ്ക് ഇതിനകം തന്നെ ഈ മാറ്റം നടപ്പിലാക്കിയിരുന്നു. 

ബാങ്കുകളുടെ പ്രഖ്യാപനം വ്യാപകമായ പൊതുജന വിമര്‍ശനത്തിന് കാരണമായിരുന്നു. താഴ്ന്ന വരുമാനക്കാരും ചെറുകിട ബിസിനസുകള്‍ക്കും മേലുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഈ ബാങ്കുകളെ ആശ്രയിക്കുന്ന അക്കൗണ്ട് ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രവാസികളായ തങ്ങളെ സംബന്ധിച്ച് ഇത് ആശ്വാസകരമായ നടപടിയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.  

In a welcome move for expatriates, the UAE Central Bank has suspended the proposed increase of minimum bank balance to AED 5,000. Learn what this decision means for residents and account holders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  18 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  18 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  19 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  19 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  20 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  20 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  21 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  21 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  21 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  21 hours ago

No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago