HOME
DETAILS

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

  
Web Desk
May 27 2025 | 17:05 PM

Dubai Police Rescue Child Forgotten in Hot Car by Parents

ദുബൈ: അബദ്ധത്തില്‍ കാറില്‍ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ദുബൈ പൊലിസ്. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി വെപ്രാളപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ദുബൈ പൊലിസ് വളരെ വേഗത്തില്‍ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. 

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോവുകയായിരുന്നു. തിരികെയത്തിയ മാതാവാണ് കുട്ടി കാറില്‍ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞത്. ഇവര്‍ ഇക്കാര്യം ദുബൈ പൊലിസിനെ അറിയിക്കുകയായിരുന്നു. ദുബൈ പൊലിസ് അയച്ച പ്രത്യേക രക്ഷാസംഘം കുട്ടിയെ ഉടന്‍ രക്ഷപ്പെടുത്തുകയായിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് വളരെ വലിയ തെറ്റാണെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും ഇത് മറ്റു മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പാണെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

അശ്രദ്ധയോ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതോ കാരണം കാറുകളിലോ ലിഫ്റ്റുകളിലോ വീടിന്റെ പൂട്ടിയ വാതിലുകള്‍ക്ക് പിന്നിലോ കുടുങ്ങിപ്പോയ 92 കുട്ടികളെയാണ് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ദുബൈ പോലിസ് രക്ഷിച്ചത്.

ഇവരില്‍ 33 പേരെ പൂട്ടിയിട്ട വാഹനങ്ങളില്‍ നിന്നും, 7 പേരെ ലിഫ്റ്റുകളില്‍ നിന്നും, 52 പേരെ പൂട്ടിയിട്ട വീടുകളില്‍ നിന്നുമാണ് രക്ഷപ്പെടുത്തിയതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂയിലെ ലാന്‍ഡ് റെസ്‌ക്യൂ വിഭാഗം മേധാവി കേണല്‍ അബ്ദുല്ല അലി ബിശ്വ അല്‍ പറഞ്ഞു.

A child left behind in a locked car was rescued in time by Dubai Police, preventing a potential tragedy. Learn how the incident unfolded, the dangers of leaving kids in vehicles, and official warnings issued to parents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  19 hours ago
No Image

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്

International
  •  20 hours ago
No Image

'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു

National
  •  20 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം

National
  •  21 hours ago
No Image

'ആവുധി' ആവശ്യപ്പെട്ട് സന്ദേശം; മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍, ചോദ്യവും മറുപടിയും സൈബറിടത്ത് വൈറല്‍

Kerala
  •  21 hours ago
No Image

വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല

International
  •  21 hours ago
No Image

തെളിവുകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

National
  •  21 hours ago
No Image

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ ട്വീറ്റുകളില്‍ അലസമായ അന്വേഷണം; ഡല്‍ഹി പൊലിസിനെതിരെ കോടതി

National
  •  a day ago
No Image

കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്

Kerala
  •  a day ago
No Image

കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Kerala
  •  a day ago