HOME
DETAILS

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

  
May 27 2025 | 16:05 PM

Sharjah to Launch New Advertising Permit System from June 2 for Public Spaces

ഷാര്‍ജ: നഗരത്തിലെ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിയുമായി ഷാര്‍ജ അല്‍ദൈദ് മുനിസിപ്പാലിറ്റി. നടപടിയുടെ ഭാഗമായി 2025 ജൂണ്‍ 2 മുതല്‍ എല്ലാ ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്കും മുനിസിപ്പാലിറ്റി പുതിയ പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കും.  

നഗരത്തിലുടനീളം ക്രമരഹിതവും ലൈസന്‍സില്ലാത്തതുമായ പരസ്യ ബോര്‍ഡുകള്‍ നിറഞ്ഞതിനാലാണ് മുനിസിപ്പാലിറ്റിയുടെ സുപ്രധാന നീക്കം. 

നഗരത്തിന്റെ ദൃശ്യഭംഗി മെച്ചപ്പെടുത്തുന്നതിനും അലങ്കോലമായതോ മോശമായി രൂപകല്‍പ്പന ചെയ്തതോ ആയ പരസ്യങ്ങള്‍ നഗരത്തില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. പുതിയ നിയമങ്ങള്‍ പ്രകാരം തെരുവുകളിലും പാലങ്ങളിലും പൊതു ഇടങ്ങളിലും അനുമതിയില്ലാതെ സ്ഥാപിക്കുന്ന ബില്‍ബോര്‍ഡുകള്‍, ബാനറുകള്‍, സൈനേജുകള്‍ എന്നിവ നിരോധിക്കും.

മോശം ഡിസൈന്‍, പൊരുത്തപ്പെടാത്ത നിറങ്ങള്‍, അവ്യക്തമായ ഭാഷ തുടങ്ങിയ അടിസ്ഥാന സൗന്ദര്യാത്മക മാനദണ്ഡങ്ങള്‍ പാലിക്കാത്ത പരസ്യ ബോര്‍ഡുകള്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് അല്‍ ദൈദ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹമദ് റാഷിദ് അല്‍ തുനൈജി പറഞ്ഞു. ഇത് നഗരത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുകയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമിടയില്‍ സ്വീകാര്യത കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

'പൊതു ഇടങ്ങളില്‍ പരസ്യം ചെയ്യുന്ന രീതി നിയന്ത്രിക്കുന്നതിലൂടെ കൂടുതല്‍ യോജിച്ചതും ആകര്‍ഷകവുമായ ഒരു നഗര പരിസ്ഥിതി സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.

പുറത്ത് പരസ്യം ചെയ്യുന്നതിന്, ബിസിനസുകള്‍ ഇനി ഔദ്യോഗിക അനുമതികള്‍ നേടേണ്ടതുണ്ട്. അപേക്ഷകള്‍ മുനിസിപ്പാലിറ്റി ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കണം. അംഗീകാര പ്രക്രിയ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഒരു സംഘത്തെ മുനിസിപ്പാലിറ്റി ഇതിനകം തന്നെ നിയോഗിച്ചിട്ടുണ്ട്.

പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ശനമായ പരിശോധനാ കാമ്പെയ്‌നുകള്‍ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. അനധികൃത സൂചനാ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും പുതിയ പരസ്യങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.

പിഴകള്‍ ഒഴിവാക്കാന്‍ അല്‍ ദൈദില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും പുതിയ പെര്‍മിറ്റ് പ്രക്രിയയുമായി പൊരുത്തപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Starting June 2, Sharjah will implement a new permit system to regulate advertising in public areas. Find out how the system works, who it affects, and what businesses need to know to comply.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  2 days ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  2 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  2 days ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 days ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  2 days ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  2 days ago
No Image

നിര്‍ണായക തീരുമാനവുമായി യുഎഇ; സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30

uae
  •  2 days ago