HOME
DETAILS

അറിവും വിനയവും അഴകുപകർന്ന ജീവിതം

  
backup
August 29, 2022 | 3:03 AM

chelakkad-usthad-2022

പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ

സമസ്ത കേരള ജംഇയ്യതുൽ ഉലമാ ട്രഷററും ജ്ഞാനകുലപതിയുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ് ലിയാർ പാണ്ഡിത്യവും വിനയവും അഴകുപകർന്ന പാരമ്പര്യ പണ്ഡിതനിരയിലെ സുകൃത സാന്നിധ്യമായിരുന്നു. കർമശാസ്ത്രത്തിലും വ്യാകരണശാസ്ത്രത്തിലും അസാധാരണ വ്യുൽപത്തി നേടിയ ഉസ്താദിനു പതിറ്റാണ്ടുകളുടെ ദർസീ പാരമ്പര്യവുമുണ്ടായിരുന്നു. ചേലക്കാട് ഉസ്താദുമായി പതിറ്റാണ്ടുകൾ നീണ്ട വ്യക്തിബന്ധമാണ് എനിക്കുള്ളത്. തികഞ്ഞ പണ്ഡിതനും സൂഫീവര്യനുമായിരുന്ന അദ്ദേഹം സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മുൻനിര നേതാക്കളിൽ പ്രധാനിയായിരുന്നു.


തന്റെ അഭിപ്രായങ്ങളും നിലപാടുകളും പറയുമ്പോൾ അദ്ദേഹം പ്രകടിപ്പിച്ച വിനയഭാവം അത്യാകർഷകമായിരന്നു.1962ൽ ഇരുപത്തി ഒമ്പതാം വയസ്സിൽ വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിൽ നിന്ന് ബാഖവി ബിരുദം നേടിയ അദ്ദേഹം ചേലക്കാട്, ചിയ്യൂർ, കൊടക്കൽ, അണ്ടോണ, ഇരിക്കൂർ, വാരാമ്പറ്റ, പഴയങ്ങാടി, കണ്ണാടിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തി നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്തു. ശംസുൽ ഉലമയുടെയും കോട്ടുമല ഉസ്താദിൻ്റെയും പ്രത്യേക നിർദേശപ്രകാരമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ അദ്ദേഹം മുദരിസായി വന്നത്. 1988 മുതൽ പതിനൊന്ന് വർഷം ജാമിഅയിൽ വൈജ്ഞാനിക വിരുന്നൊരുക്കി. 2000-2007 വരെ നന്തി ജാമിഅ ദാറുസ്സലാമിലും പിന്നീട് ആറുവർഷം മടവൂർ അശ്അരിയ്യയിലും അധ്യാപനം നടത്തിയിരുന്നു. സി.ഐ.സി വൈസ് പ്രസിഡന്റും തിരുവള്ളൂർ വാഫി കാംപസ് ഡീനുമായി ജീവിതാന്ത്യംവരെ കർമനിരതനായി. സമസ്തയുടെ വിവിധ വിജ്ഞാന ഗേഹങ്ങളിൽ ദർസ് നടത്താൻ അവസരം ലഭിക്കുക വഴി, ആയിരക്കണക്കിനു പണ്ഡിതന്മാരുടെ പ്രിയപ്പെട്ട ഗുരുനാഥനാവാനും അദ്ദേഹത്തിനു സാധിച്ചു.


വയനാട് ജില്ലയിലെ വാളാട് മഹല്ലിൽ 45 വർഷത്തോളം ഖാസിയായിരുന്ന അബ്ദുല്ല മുസ് ലിയാരാണ് പിതാവ്. പ്രാഥമിക വിദ്യാഭ്യാസം പിതാവിൽ നിന്ന് കരഗതമാക്കിയ ഉസ്താദ് പതിനേഴു വർഷം മതപഠനം നടത്തി. ഇത്രയും വലിയൊരു കാലയളവ് വിജ്ഞാന സമ്പാദനത്തിൽ മുഴുകാൻ സൗഭാഗ്യം ലഭിച്ചവർ തുലോംവിരളമായിരിക്കും. ശീറാസി, പടിഞ്ഞാറയിൽ അഹ്മദ് മുസ്‌ലിയാർ, മേപ്പിലാച്ചേരി മൊയ്തീൻ മുസ്‌ലിയാർ, ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ്, അബ്ദുറഹ്മാൻ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാർ, കുട്ട്യലി മുസ്‌ലിയാർ കടമേരി, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവരാണ് പ്രധാന ഗുരുനാഥർ. കുട്ടി മുസ്‌ലിയാരുടെ ദർസിൽ അദ്ദേഹത്തിൻ്റെ കൂടെ പഠിച്ച കായി മുസ്‌ലിയാർ എന്ന അബ്ദുൽ ഖാദർ ഫള്ഫരി എൻ്റെ അരിപ്ര ദർസിലെ ഉസ്താദ് കൂടിയാണ്. അദ്ദേഹം പലപ്പോഴും ചേലക്കാട് ഉസ്താദിൻ്റെ മഹിമ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
നാദാപുരം, പാറക്കടവ്, ചെമ്മങ്കടവ്, പൂക്കോത്ത്, വാഴക്കാട്, പൊടിക്കാട് എന്നിവിടങ്ങളിൽ മതപഠനം നടത്തി. നൂറ്റിപതിനഞ്ച് വർഷം മുമ്പ് മരണപ്പെട്ട പിതാമഹൻ ഉപയോഗിച്ച കിതാബുകളും അപൂർവ ഇനം കൈയെഴുത്ത് പ്രതികളും ഉസ്താദിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. കിതാബിലെ വരികൾ ഇടതടവില്ലാതെ ഓർമയിൽ നിന്നെടുത്ത് വായിച്ചുതീർക്കുന്ന ഉസ്താദിനെ എല്ലാവരും അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. പാനൂർ തങ്ങൾ, ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്‌ലിയാർ, അരീക്കൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അരീക്കൽ ഇബ്‌റാഹിം മുസ്‌ലിയാർ എന്നിവർ സതീർഥ്യരിൽ പ്രമുഖരാണ്. ചേലക്കാട്, നാദാപുരം, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പുത്തൻവാദികളുമായി ആദർശസംവാദം നടത്തിയ ഉസ്താദ് മുപ്പതും നാൽപതും ദിവസം നീണ്ടുനിൽക്കുന്ന മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്നു. ആയിരക്കണക്കിനു ശിഷ്യഗണങ്ങളുള്ള ഈ ജ്ഞാനജ്യോതിസ് തിരുവള്ളൂർ കാഞ്ഞിരാട്ടുതറ, മൂരാട് കുന്നത്ത് പള്ളി, കുന്നുമ്മക്കര നെല്ലാച്ചേരി എന്നിവിടങ്ങളിൽ ഖാസിസ്ഥാനവും വഹിച്ചിരുന്നു


അദ്ദേഹത്തിൻ്റെ വിഷയാവതരണങ്ങൾ പദ്യശകലങ്ങൾ കൂട്ടിക്കലർത്തിയുള്ള പ്രത്യേക ശൈലിയിലായിരുന്നു. പ്രയാസകരമായ മസ്അലകൾ ലളിതമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ മിടുക്ക് സർവരും അംഗീകരിച്ച വസ്തുതയാണ്. ജാമിഅയിൽ സേവനം ചെയ്തിരുന്ന ഘട്ടത്തിൽ പ്രഗത്ഭരായ പണ്ഡിതർ ചേലക്കാട് ഉസ്താദിൻ്റെ അടുക്കൽ വന്ന് ജാമിഅ സിലബസിൽ പെട്ടതല്ലാത്ത ഗ്രന്ഥങ്ങൾ പഠിക്കാറുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശ പ്രചാരണരംഗത്ത് വിട്ടുവീഴ്ച ചെയ്യാത്ത അദ്ദേഹം സമ്മേളനങ്ങളിലും സ്ഥാപനങ്ങളിലും ആത്മീയ, വൈജ്ഞാനിക സംഗമങ്ങളിലെ നിറസാന്നിധ്യമായിരുന്നു. സമസ്തയുടെ സമുന്നത നേതാക്കളായിരുന്ന കണ്ണിയ്യത്ത് അഹ്മദ് മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയരുമായി അഭേദ്യബന്ധം നിലനിർത്തിയിരുന്ന അദ്ദേഹം അവരുടെ മാർഗത്തിൽ ഉറച്ചുനിൽക്കുന്നതിന്റെ പ്രാധാന്യം എല്ലാവരെയും ഉണർത്തിയിരുന്നു. പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിലായിരുന്നുവെങ്കിലും തന്റെ സാന്നിധ്യം ആവശ്യമായിടത്തെല്ലാം ഏറെ പ്രയാസപ്പെട്ടെത്തിയിരുന്നു. നിഷ്‌കളങ്കവും നിഷ്‌കപടവുമായ ആത്മീയതയുടെ ജീവിച്ചിരുന്ന പ്രതീകമായിരുന്നു ചേലക്കാട് ഉസ്താദ്. അദ്ദേഹത്തിന്റെ വഫാത്തിലൂടെ സമസ്തക്കും സമുദായത്തിനും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സമസ്തയുടെ നേതൃനിരയിൽ അനന്യസാധാരണ വിശുദ്ധിയോടെ വിരാജിച്ച ആ ധന്യജീവിതത്തോടൊപ്പം നാഥൻ നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  2 months ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  2 months ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  2 months ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  2 months ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  2 months ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  2 months ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  2 months ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  2 months ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  2 months ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  2 months ago