HOME
DETAILS

ലഹരി, പ്രണയം, ലൈംഗിക ചൂഷണങ്ങൾ...

  
backup
August 29, 2022 | 3:04 AM

drug-addiction-2

അശ്റഫ് കൊണ്ടോട്ടി

പിതാവ് വിദേശത്ത്. മാതാവിന് അസുഖവും. ഒൻപതാം ക്ലസിൽ പഠിക്കുന്ന പെൺകുട്ടി സ്‌കൂളിലെ വിദ്യാർഥിയുമായി പ്രണയത്തിലായി. വീടിന്റെ രണ്ടാം നിലയിലാണ് അവളുടെ കിടത്തം. രാവിലെ എന്നുമെത്തുന്ന കാമുകനാണ് അവളെ കഞ്ചാവ് ഉപയോഗിക്കാൻ ശീലിപ്പിച്ചത്. ശാരീരിക ബന്ധത്തിന് ഇത് നിർബന്ധമാണെന്ന് അവളെ അവൻ പറഞ്ഞു ബോധിപ്പിച്ചു. അവൾ അത് ശീലിച്ചു. അതുവഴി അവന്റെ ഉദ്ദേശങ്ങളും. തന്റെ സൗഭാഗ്യത്തിന്റെ കഥ കാമുകൻ കൂട്ടുകാരോട് പറഞ്ഞു. കൂട്ടുകാർക്ക്വാശിയായി. ഞങ്ങളെക്കൂടി തൃപ്തിപ്പെടുത്തിയില്ലെങ്കിൽ നാട്ടിൽ ഇൗ വിവരം പ്രചരിപ്പിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഒടുവിൽ കഞ്ചാവ് മയക്കത്തിൽ അവൾ എല്ലാവർക്കും വഴങ്ങി. അവശയായ അവളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുടുംബം ഇക്കഥയറിയുന്നത്. കാമുകനടക്കം പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. മനോനില തെറ്റിയ വിദ്യാർഥി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.
പൊലിസ് സ്റ്റേഷനിൽനിന്ന് സ്‌കൂളിലേക്ക് ഫോൺ കോൾ. ഈ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെയും നാല് പുരുഷന്മാരെയും ആളൊഴിഞ്ഞ വീട്ടിൽനിന്ന് അനാശാസ്യത്തിന് പിടികൂടിയിട്ടുണ്ട്. കുട്ടിയുമായി പൊലിസ് സ്‌കൂളിൽ എത്തി. പിന്നീട് പെൺകുട്ടിയുടെ മൊഴി ഞെട്ടിപ്പിക്കുന്നതായിരുന്നു. അവൾ ഉൾപ്പടെ 19 പെൺകുട്ടികൾ മയക്കുമരുന്നിനും അനാശാസ്യപ്രവർത്തനങ്ങൾക്കും ലഹരി സംഘം അടിമകളാക്കിയിരുന്നു. ലഹരിക്ക് അടിമകളായ ഈ കുട്ടികൾക്ക് കറങ്ങാൻ തുണകളായെത്തുന്നത് ലഹരി വിൽപ്പനക്കാരുമാണ്.


കുട്ടികളെ പ്രണയം നടിച്ചും അല്ലാതെയും ലഹരിയിലേക്ക് എത്തിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുകയാണ്. ജ്യൂസിലും ഐസ്‌ക്രീമിലും ലഹരി കലർത്തിയും സിഗരറ്റിൽ കഞ്ചാവ് ഒളിപ്പിച്ചും മയക്കി ചൂഷണത്തിനിരയാകുന്നവരാണ് കൂടുതലും. ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരയാക്കുന്നതും കുറവല്ല. മാനക്കേട് ഭയന്നാണ് ഇരകൾ നിയമത്തിന് മുമ്പിലെത്താത്തത്.
അധ്യാപകരെ ഭയപ്പെടുത്തുന്ന മാഫിയ


സ്‌കൂളിൽ കഞ്ചാവ് എത്തിക്കുന്ന വിദ്യാർഥിയെ രഹസ്യമായി പിടികൂടിയ അധ്യാപകന് വീട്ടിലെത്തിയപ്പോഴേക്കും ഭീഷണി. വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചതാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. അധ്യാപകന്റെ ജോലി പഠിപ്പിക്കലാണ്. അതെടുത്താൽ മതി, മറ്റുള്ളവയിൽ ഇടപെട്ടാൽ പണികിട്ടുമെന്നായിരുന്നു ഭീഷണി. കഞ്ചാവും മയക്കുമരുന്നും ലഭിക്കാത്തവരാണ് പെയിന്റ്, ഫെവിക്കോൾ തുടങ്ങിയവ ശ്വസിച്ച് ലഹരി കണ്ടെത്താൻ ശ്രമിക്കുന്നത്.
സ്‌കൂൾ പരിസരങ്ങളിലെ പെട്ടിക്കടകളിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്നത് മിഠായികളിലൊന്നാണ് സെന്റർ ഫ്രഷ്. സിഗരറ്റ് ഉൾപ്പെടെയുള്ളവക്ക് ശേഷം ഗന്ധമില്ലാതിരിക്കാനാണ് വിദ്യാർഥികൾ ഇവ കൂടുതലായി വാങ്ങിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു.


വിമുക്തി, നേർക്കൂട്ടം,ഉണർവ്... പദ്ധതികളേറെ


വിദ്യാലയങ്ങളിൽ മയക്കുമരുന്നിന്റെ വേരറുക്കാനായി സർക്കാർ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും ഇവ എത്തിക്കുന്നവർക്ക് കൂച്ചുവിലങ്ങിടാനാവുന്നില്ല. വിമുക്തി പദ്ധതിയുടെ ഭാഗമായി ബോധവത്കരണം നടത്തുന്നുണ്ട്. ലഹരി ശീലങ്ങൾ തുടക്കത്തിലെ കണ്ടെത്തി കൗൺസിലിങ് നടത്തി പിന്തിരിപ്പിക്കുന്നു. കായികവും കലാപരവുമായ പ്രവർത്തനങ്ങൾ, കർമശേഷിയെ ക്രിയാത്മകമായ മറ്റു മേഖലകളിലേക്ക് വിനിയോഗിക്കുന്നതിനാണ് ഉണർവ് പദ്ധതി നടപ്പാക്കുന്നത്.


ലഹരിക്കെതിരേ ബോധവത്കരിക്കുന്നതിന് ആരോഗ്യ സർവകലാശാലയുടെ കീഴിലെ കോളജുകളിൽ 'നേർക്കൂട്ടം' എന്ന പേരിലും കോളജ് ഹോസ്റ്റലുകളിൽ 'ശ്രദ്ധ' എന്ന പേരിലും കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു. ഇവ മറ്റു കോളജുകളിലും രൂപീകരിക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണ്.


വിദ്യാലയങ്ങളിൽ നിന്ന് ഈ സാമൂഹ്യവിപത്തിനെ എങ്ങനെ നീക്കാനാവും-അവയെക്കുറിച്ച് നാളെ വിദ്യാർഥി സംഘടനാ പ്രതിനിധികൾ സംസാരിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  11 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  11 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  11 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  11 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  11 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  11 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  11 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  11 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  11 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  11 days ago