ഗ്വാണ്ടനാമോയിലെ തടവുകാർക്ക് കുടുംബങ്ങളുമായി വീഡിയോ കോളിൽ ബന്ധപ്പെടാൻ സൗകര്യമൊരുക്കി സഊദി
റിയാദ്: ഗ്വാണ്ടനാമോ ജയിലിൽ കഴിയുന്ന സഊദി തടവുകാർക്ക് കുടുംബങ്ങളുമായി സംവദിക്കാൻ വീഡിയോ കോൾ സംവിധാനം ഒരുക്കി സഊദി റെഡ് ക്രസന്റ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി വീഡിയോ കോളുകൾ നടത്താൻ സൗകര്യം ഒരുക്കിയതെന്ന് സഊദി റെഡ് ക്രസന്റ് അതോറിറ്റി (എസ്ആർസിഎ) അറിയിച്ചു.
കുടുംബ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഫാമിലി ലിങ്ക്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പ്രോഗ്രാമിലെ നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി തടവുകാരെ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ പ്രാപ്തരാക്കാനുള്ള സംവിധാനം ഒരുക്കിയത്.
പദ്ധതിയുടെ ഭാഗമായി സഊദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും വീഡിയോ കോളുകൾ വഴി സഊദി തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ടവരുടെ കുടുംബത്തിലെ 50 പേർക്ക് വീഡിയോ കോളുകൾ ചെയ്യാൻ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."