HOME
DETAILS

'എത്ര പാവങ്ങള്‍ ഇവരുടെ പടിവാതില്‍ക്കല്‍ നിന്ന് കണ്ണീരോടെ ഇറങ്ങി പോയിട്ടുണ്ടാവും, നന്നായി പഠിക്കുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളോടെങ്കിലും അല്‍പം ദയ കാണിച്ചു കൂടെ' എം.ഇ.എസില്‍ വിദ്യാഭ്യാസ കൊള്ളയെന്ന് പുത്തൂര്‍ റഹ്മാന്‍

  
Web Desk
August 30 2022 | 07:08 AM

kerala-fb-post-against-mes2022

എം.ഇ.എസ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍. പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയിട്ടും എം.ഇ.എസ് കോളജില്‍ അഡ്മിഷനായി പോയപ്പോള്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം അനുഭവങ്ങള്‍ പങ്കുവെച്ചത്.

94 ശതമാനം മാര്‍ക്കുണ്ടായിട്ടും സീറ്റ് ലഭിച്ചില്ല. എം.എല്‍എയുടെ ഇടപെടലിലൂടെ ലഭിച്ച സീറ്റിന് ഡോണേഷന്‍ ആവശ്യപ്പെട്ടു. ഡോണേഷന്റെ സംഖ്യ ഒരുതരത്തിലും കുറച്ചു തരാന്‍ തയ്യാറില്ല. ഒരു വിധത്തില്‍ ഡൊണേഷനുമായി ചെന്നപ്പോഴോ ഒരു കൊല്ലത്തെ മുഴുവന്‍ ഫീസും ഹോസ്റ്റല്‍ ഫീസും മുന്‍ കൂറായി കെട്ടിവെച്ചാലേ അഡ്മിഷന്‍ തരാനാവൂ എന്നായി. അവസാനം എല്ലാ ഫീസും കെട്ടിവെച്ചു കുട്ടിക്ക് അഡ്മിഷന്‍ വാങ്ങിച്ചുകൊടുത്തു. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ദരിദ്ര വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ഥാപനത്തിന്റെ അവസ്ഥ ഇന്ന് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരല്‍പം കനിവും ചരിത്രബോധവും എം.ഇ.എസ് മേധാവികള്‍ക്കുണ്ടാവണമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു വെക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

എം.ഇ.എസ് മേധാവികളേ..
നിങ്ങള്‍ക്ക് ഒരല്‍ല്പം കനിവുണ്ടാവണം,
ലേശം ചരിത്രബോധവും..!!

വയനാട് ജില്ലയില്‍ നിന്നുള്ള മിടുക്കിയായ ഒരു പെണ്‍കുട്ടിക്ക് വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ ബി.കോമിനൊരു സീറ്റ് വേണം. അവളുടെ ആഗ്രഹം അറിഞ്ഞ ആരോ എന്റെ നമ്പര്‍ തപ്പിപ്പിടിച്ചു അവള്‍ക്ക് കൊടുത്തു. എന്നെക്കൊണ്ട് അവളെ സഹായിക്കാനാകുമെന്ന് കരുതി ആ പെണ്‍കുട്ടി എന്നെ വിളിച്ചു. നാട്ടില്‍ നിന്നും ഇങ്ങോ വിളിക്കുന്ന ഒരു ചെറുപ്പക്കാരിയല്ലേ, അവളുടെ പഠിക്കാനുള്ള താല്പര്യം മനസ്സിലാക്കി എന്നെക്കൊണ്ടാവുന്ന സഹായം ചെയ്യമെന്ന് പറഞ്ഞു ഞാനവളുടെ സഹായാഭ്യര്‍ഥന സ്വീകരിച്ചു.

കുട്ടിക്ക് 94% മാര്‍ക്കുണ്ട്. അവള്‍ക്കൊരു ഒരു സീറ്റിനായി വലിയ പ്രയാസമുണ്ടാവില്ലെന്നു ഞാന്‍ കരുതിയെങ്കിലും എല്ലാ വാതിലിലും മുട്ടിയിട്ടും ഫലം കാണാനാവുന്നില്ല എന്ന അവസ്ഥ. എനിക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ ഓര്‍ത്ത് ദുഖം തോന്നി. അവസാനം ആബിദ് ഉസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ ഇടപെടലിലൂടെ ഒരു സീറ്റു കിട്ടി. വളാഞ്ചേരി എം.ഇ.എസ് കോളേജില്‍ അഡ്മിഷനു ചെന്നപ്പോഴാണറിയുന്നത് 125000 രൂപ ഡോണേഷന്‍ കൊടുക്കണം. ഫീസ് കൊടുക്കാന്‍ കഴിയണമെങ്കില്‍ ആരുടെയെങ്കിലും സഹായം കിട്ടേണ്ടത്ര ദുര്‍ഗതിയുള്ള ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമാണവള്‍. അവള്‍ എന്നെ വിളിച്ചു സങ്കടപ്പെട്ടു. എങ്ങനെയായാലും അവളെ സഹായിക്കണമെന്നുള്ള ആഗ്രഹത്തോടെ ഞാന്‍ പലരുമായും ബന്ധപ്പെട്ടു.

എം.ഇ.എസ് പ്രസ്ഥാനത്തിന്റെ ഒരു മുന്‍ഭാരവാഹി എന്ന നിലയില്‍ വളാഞ്ചേരിയിലെ കോളേജ് പ്രിന്‍സിപ്പാളെയും ചെയര്‍മാനെയും വിളിച്ചു ഡൊണേഷന്‍ തുക കുറച്ചുതരാന്‍ അപേക്ഷിച്ചു നോക്കി. അപ്പോള്‍ ചെയര്‍മാന്റെ പ്രതികരണം ഇവിടെ സീറ്റില്ല, എല്ലാം ഫുള്‍ ആയല്ലോ എന്നായിരുന്നു. എന്നുവെച്ചാല്‍ ചോദിക്കുന്ന ഡൊണേഷന്‍ തരാന്‍ തയാറുള്ള ആളുകളുണ്ട്, താന്‍ വേറെ വഴി നോക്കെന്നു തന്നെ അര്‍ത്ഥം. എം.ഇ.എസിന്റെ യു.എ.ഇയിലെ ഭാരവാഹികളോട് അപേക്ഷിച്ചുനോക്കാമെന്ന് കരുതി അവരെയും ഞാന്‍ ബന്ധപ്പെട്ടു. ഫലമൊന്നുമുണ്ടായില്ല. എം.ഇ.എസ് പ്രസിഡന്റും ഞങ്ങളുടെയൊക്കെ സുഹൃത്തുമായ സാക്ഷാല്‍ ഫസല്‍ ഗഫൂറിനെയും വിളിച്ചു. ഒരാളും ഡൊണേഷന്‍ തുക ഒന്നു കുറച്ച് ആ പാവപ്പെട്ട പെണ്‍കുട്ടിയെ സഹായിക്കാന്‍ തയാറല്ല എന്ന് ബോധ്യപ്പെട്ടതു മാത്രം മിച്ചം.

എനിക്ക് ആ കുട്ടിയുടെ ആഗ്രഹം സഫലമാക്കണം എന്ന വാശിയുണ്ടായി. ഡോണേഷന്‍ ആയി അവരാവശ്യപ്പെട്ട തുകയുമായി എന്റെ ഒരു സുഹൃത്ത് എം.ഇ.എസ് കോളേജില്‍ ചെന്നു. അപ്പോഴാണ് ശരിക്കും ഞങ്ങള്‍ അമ്പരന്നത്. അവിടുത്തെ ഓഫീസ് അധികൃതര്‍ പറയുകയാണ്, ഒരു കൊല്ലത്തെ മുഴുവന്‍ ഫീസും ഹോസ്റ്റല്‍ ഫീസും മുന്‍ കൂറായി കെട്ടിവെച്ചാലേ അഡ്മിഷന്‍ തരാനാവൂ. അവസാനം എല്ലാ ഫീസും കെട്ടിവെച്ചു കുട്ടിക്ക് അഡ്മിഷന്‍ വാങ്ങിച്ചുകൊടുത്തു.

അവള്‍ പഠിക്കട്ടെ. നമ്മുടെ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും അവയുടെ മേധാവികളും ഇന്നെത്തിനില്‍ക്കുന്ന ലാഭക്കൊതികളുടെ ഇരയായി ഒരു സാധു പെണ്‍കുട്ടിയുടെ പഠനം മുടങ്ങിക്കൂട. എന്നാലും ഞാന്‍ ആലോചിക്കുകയായിരുന്നു, മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ മുന്‍ഗാമികള്‍ ആരംഭിച്ച ഒരു മൂവ്‌മെന്റ് ഇങ്ങനെയാണോ മുന്നോട്ടുപോവേണ്ടത്. ഇങ്ങിനെ എത്ര പാവങ്ങള്‍ എം.ഇ.എസ് സ്ഥാപനങ്ങളുടെ പടിവാതില്‍ക്കല്‍ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോയിട്ടുണ്ടാവും. ഏറ്റവും നന്നായി പഠിക്കുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളോടെങ്കിലും ഇവര്‍ക്ക് അല്പം ദയ കാണിച്ചു കൂടെ..?

എം.ഇ.എസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ പ്രസ്ഥാനം തുടങ്ങിയത് തന്നെ ദരിദ്ര വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്. ഈ ലക്ഷ്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പല സാംസ്‌കാരിക സംഘടനകളും വ്യക്തികളും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സംഘടിതമായി മുന്നോട്ടു നീങ്ങാന്‍ അവര്‍ക്കൊന്നും കഴിഞ്ഞില്ല. ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരര്‍ഹിക്കുന്ന രീതിയില്‍ ഉപരിപഠനത്തിന് സാമ്പത്തിക സഹായമേകുന്നതിന് ഒരു സംഘടിത ശ്രമം എന്ന നിലക്കാണ് 1964 സെപ്തംബര്‍ മാസം ഡോക്ടര്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ സാഹിബിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുസ്ലിം സമുദായ നേതാക്കന്മാരുടെ യോഗം ചേര്‍ന്നത്. നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക എന്ന പ്രധാനലക്ഷ്യം മുന്‍നിര്‍ത്തി അമ്പതാളുകളെ മെമ്പര്‍മാരായി ചേര്‍ത്തുകൊണ്ടു ഗഫൂര്‍ സാഹിബ് പ്രസിഡന്റും, ഡോ. കെ. മുഹമ്മദ് കുട്ടി സെക്രട്ടറിയും, കെ.സി ഹസ്സന്‍കുട്ടി ട്രഷറര്‍ ആയും മുസ്‌ലിം എഡുക്കേഷണല്‍ സൊസൈറ്റി രൂപീകരിച്ചതിന്റെ ചരിത്രമിതാണ്. ഈ ചരിത്രവസ്തുത അറിയുകയും ഇന്നത്തെ യാഥാര്‍ഥ്യം അനുഭവിക്കുകയും ചെയ്യുന്ന ഒരാള്‍ക്കു വിദ്യാഭ്യാസ പ്രവര്‍ത്തനം വെറും കച്ചവടമായി മാറിയതിന്റെ വേറൊരു തെളിവും വേണ്ട. 58 കൊല്ലം മുമ്പേ എം.ഇ.എസ് സ്ഥാപകരായി മുസ്ലിംകളുടെ വിദ്യാഭ്യാസ നവോത്ഥാനത്തിനു മുന്നില്‍ നിന്ന മഹദ് വ്യക്തികള്‍ ഇവരോട് പൊറുക്കട്ടെ..!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  7 days ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  7 days ago
No Image

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  7 days ago
No Image

ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ

Kerala
  •  7 days ago
No Image

വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം

Kerala
  •  7 days ago
No Image

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി

Kerala
  •  7 days ago
No Image

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും 

National
  •  7 days ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും

Kerala
  •  7 days ago