ട്രെയിന്‍ ഗതാഗതം മുടങ്ങി: കൂടുതല്‍ ബസ് സര്‍വ്വീസുകളുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: എറണാകുളത്ത് സിഗ്നല്‍ തകരാര്‍ കാരണം സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം തടസപ്പെടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ ആരംഭിച്ചു. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെ കൂടുതല്‍ സര്‍വ്വീസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഉള്‍പ്പെടുത്തിയും, യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യും.
കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന തിരുവനന്തപുരം കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം ബൈപ്പാസ് റൈഡറുകള്‍ ഓരോ മണിയ്ക്കൂര്‍ ഇടവേളകളില്‍ എത്രയും വേഗം യാത്രക്കാര്‍ക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്കും തിരിച്ചും എത്തുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പുഷ്ബാക്ക് സീറ്റോട് കൂടിയ ഇരുന്ന് മാത്രം യാത്ര ചെയ്യത്തക്ക രീതിയിലുള്ള ഈ സര്‍വ്വീസുകളില്‍ വേഗത്തില്‍ എത്തിച്ചേരാനുമാകും, കൂടാതെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും ഏര്‍പ്പെടുത്തുമെന്നും സിഎംഡി അറിയിച്ചു. ente ksrtc ആപ്പില്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."