HOME
DETAILS

മന്ത്രി ഡോ. എസ്. ജയശങ്കര്‍ ത്രിദിന സന്ദര്‍ശനത്തിന് യു.എ.ഇയിലെത്തും

  
backup
August 31 2022 | 05:08 AM

jayashanker-in-uae
ദുബൈ:കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇന്ന് (ബുധനാഴ്ച) യു.എ.ഇയിലെത്തും. ത്രിദിന സന്ദര്‍ശനത്തിനാണ് മന്ത്രി എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ചയാകും. യു.എ.ഇവിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനുമായും മന്ത്രി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. 14ാമത്ഇന്ത്യ-യു.എ.ഇ സംയുക്തകമ്മിഷന്‍ യോഗത്തിലും മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗിലും പങ്കെടുക്കുന്നതിനാണ് മന്ത്രി ഡോ. എസ് ജയശങ്കര്‍ എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സമഗ്ര സാമ്പത്തിക സഹകരണ കരാരില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. അഞ്ചു വര്‍ഷംകൊണ്ട് ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 6,000കോടി ഡോളറില്‍നിന്ന് 10,000 കോടി ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. സമഗ്രസാമ്പത്തിക കരാറിന്റെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍അറിയിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago